
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ക്രൂഡ് ഓയില്‍ വില വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ ബാരലിന് 8.10 ഡോളര്‍ ഉയര്‍ന്ന് 118.93 ഡോളറായി. മുന്‍ ദിവസത്തെ 110.83 ഡോളറില്‍ നിന്നാണ് ഈ വര്‍ധനവ് രേഖപ്പെടുത്തിയത് എന്ന് കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആഗോള വിപണികളിലും എണ്ണവില ശക്തമായ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 4.56 ഡോളര്‍ ഉയര്‍ന്ന് 112.57 ഡോളറില്‍ ക്ലോസ് ചെയ്തു. യു എസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 5.16 ഡോളര്‍ ഉയര്‍ന്ന് 99.64 ഡോളറായി.
