ഇന്ത്യന്‍ സ്‌കൂള്‍ പാഠപുസ്തക കൈമാറ്റത്തിന് വെബ്‌സൈറ്റ് ഒരുക്കി വിദ്യാര്‍ഥി കൂട്ടായ്മ

Web Desk
0 Min Read

ദോഹ: ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഉപയോഗിച്ച പുസ്തകങ്ങള്‍ കൈമാറുന്നതിനായി വെബ്‌സൈറ്റ് ഒരുക്കി വിദ്യാര്‍ഥി കൂട്ടായ്മ. സ്റ്റുഡന്‍സ് ഇന്ത്യ ഖത്തറിന്റെയും ഗേള്‍സ് ഇന്ത്യ ഖത്തറിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പാഠപുസ്തകങ്ങള്‍ കൈമാറാനുള്ള വെബ്‌സൈറ്റ് തയ്യാറാക്കിയത്.

city exchange

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ച പുസ്തകങ്ങള്‍ വീണ്ടും ഉപയോഗിക്കാന്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കൈമാറുകയാണ് വെബ്‌സൈറ്റിന്റെ ലക്ഷ്യം. ‘ദോഹ ബുക് ഷെല്‍ഫ്’ എന്ന പേരിലാണ് ഈ പുസ്തകം കൈമാറ്റ പരിപാടി ഈ വര്‍ഷം ഒരുക്കിയത്. https://siq.cicqatar.org എന്ന വെബ്‌സൈറ്റ് വഴിയാണ് പുസ്തകം കൈമാറ്റം നടക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!