അമല്‍ ലഹരിവിരുദ്ധ ക്യാമ്പയിനുമായി ഡയസ്‌പോറ ഓഫ് മലപ്പുറം ഖത്തര്‍

Web Desk
1 Min Read

ദോഹ: മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ആറുമാസം നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനായ അമല്‍ പ്രഖ്യാപിച്ചു. സംഘടന പ്രസിഡണ്ട് ഉസ്മാന്‍ കല്ലന്‍ ക്യാമ്പയിന്റെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ചു.

city exchange

അറബിക് ഭാഷയില്‍ ‘പ്രതീക്ഷ’ എന്നര്‍ഥം വരുന്ന ‘അമല്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍, സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണം സൃഷ്ടിക്കുകയും യുവജനങ്ങളെ ആരോഗ്യകരവും ഉത്തരവാദിത്തപരവുമായ ജീവിതശൈലിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നതെന്ന് ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ് പറഞ്ഞു.

എവയര്‍നെസ് (അവബോധം), മോട്ടിവേഷന്‍ (പ്രചോദനം), ആക്ഷന്‍ (പ്രവര്‍ത്തനം), ലീഡര്‍ഷിപ്പ് (നേതൃത്വം) എന്നീ നാല് പ്രവര്‍ത്തന മേഖലകളെ അടിസ്ഥാനമാക്കി സെമിനാറുകള്‍, സംവാദങ്ങള്‍, യുവജന ശാക്തീകരണ പരിപാടികള്‍, കുടുംബ സംഗമങ്ങള്‍, നേതൃത്വ പരിശീലനങ്ങള്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ ഖത്തറിലും നാട്ടിലും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ സംഘടനകളുടെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ഖത്തറിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് ലഹരിമുക്ത സമൂഹം സൃഷ്ടിക്കുകയെന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.

- Advertisement -
Ad image

ജൂണ്‍ 26 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റില്‍ നടക്കുന്ന ചടങ്ങില്‍ ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും. കേരള മദ്യനിരോധന സമിതി സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഫറൂഖ് മുഖ്യാതിഥിയായിരിക്കും. ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, മാധ്യമ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

പ്രസിഡന്റ് ഉസ്മാന്‍ കല്ലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് സ്വാഗതം ആശംസിച്ചു. ഡോ. ഷഫീഖ് മമ്പാട് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. പാട്രണ്‍ ഡോ. അമാനുള്ള വടക്കാങ്ങര ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് സലീം റോസ് നന്ദി രേഖപ്പെടുത്തി.

TAGGED:
Share This Article
Leave a Comment
error: Content is protected !!