കേരളത്തിലെ വിവാദങ്ങളുടെയെല്ലാം കേന്ദ്രബിന്ദു മുഖ്യമന്ത്രിയെന്ന് പി കെ ഫിറോസ്

Web Desk
2 Min Read

ദോഹ: കേരളത്തില്‍ നടക്കുന്ന എല്ലാ വിവാദങ്ങളുടേയും കാരണം മുഖ്യമന്ത്രിയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. മുഖ്യമന്ത്രി അറിയാതെ പി ശശി ഒരു ഇലപോലും അനക്കില്ലെന്നിരിക്കെ ശശി വിചാരിച്ചാല്‍ പൊലീസിനെ നിയന്ത്രിക്കാനാവുമെന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ പി കെ ഫിറോസ് ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

city exchange

കേരളത്തിലിപ്പോള്‍ യാഥാര്‍ഥ്യമല്ല ചര്‍ച്ച ചെയ്യുന്നത്. ആഭ്യന്തര വകുപ്പ് പൂര്‍ണമായി പരാജയമാണെന്ന് എത്രയോ കാലമായി പറഞ്ഞു കൊണ്ടിരിക്കുന്ന സംഗതിയാണ്. മുഖ്യമന്ത്രിയും സംഘപരിവാറുമായി ബന്ധമുണ്ടെന്നും നേരത്തെ മുതല്‍ പറയുന്നുണ്ട്. പല കാര്യങ്ങളിലും ഇവര്‍ തമ്മില്‍ അഡ്ജസ്റ്റ്‌മെന്റുണ്ട്. പൊലീസിനെ ഉപയോഗിച്ച് പല കാര്യങ്ങളിലും നീക്കുപോക്കുണ്ടെന്നും പി കെ ഫിറോസ് ആരോപിച്ചു.

പല പൊലീസ് ഉദ്യോഗസ്ഥരേയും മുഖ്യമന്ത്രി ഉപയോഗപ്പെടുത്തുണ്ട്. ആരെയാണോ ഉപയോഗപ്പെടുത്തേണ്ടത് അവരെ യഥാസമയം ഉപയോഗപ്പെടുത്തുകയാണ്. അത് ചര്‍ച്ച ചെയ്യാതെ ഒന്നോ രണ്ടോ വ്യക്തികളെ മാത്രം കേന്ദ്രീകരിച്ചാണ് എല്ലാവരും സംസാരിക്കുന്നത്.

പൊലീസ് ഇത്ര ഭീകരമായി തങ്ങള്‍ക്ക് തോന്നിയ രീതിയില്‍ അഴിഞ്ഞാടുന്നത് കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. പൊലീസില്‍ സംഘപരിവാര്‍ സ്വാധീനമുണ്ടെന്നും അഴിമതിക്കാരാണെന്നുമുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പൊലീസ് നേരിട്ട് കൊലപാതകത്തിന് നേതൃത്വം കൊടുക്കുന്നതും കള്ളക്കടത്തിന് നേരിട്ട് നേതൃത്വം കൊടുക്കുന്നതുമൊക്കെ പുതിയ സംഭവങ്ങളാണ്. ഒരുദ്യോഗസ്ഥനെ കുറിച്ച് മാത്രമല്ല ഒരു സംഘത്തിന് നേരെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

വടക്കേ ഇന്ത്യയിലൊക്കെ കേള്‍ക്കുന്ന രീതിയില്‍ കേരളത്തിലെ പൊലീസ് മാറുന്നതായി ഒരു ഭരണകക്ഷി എം എല്‍ എ തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പൊലീസ് സേനയെ ഈ രീതിയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഉപയോഗിക്കുമ്പോള്‍ തങ്ങള്‍ക്ക് തോന്നിയ രീതിയില്‍ പ്രവര്‍ത്തിക്കാമെന്ന് പൊലീസും വിചാരിക്കുന്നു. പരസ്പരം കൊടുക്കല്‍ വാങ്ങലാണിത്.

മലപ്പുറം ജില്ലയില്‍ കസ്റ്റഡി കൊലപാതകമുണ്ടായപ്പോഴോ മലപ്പുറം ജില്ലയില്‍ കേസുകളുടെ എണ്ണം കൂടിയപ്പോഴോ അന്‍വര്‍ മിണ്ടിയിട്ടില്ല. ഒരു ദിവസം കൊണ്ട് പുണ്യാളനായ ആളല്ല അന്‍വറെന്നും അദ്ദേഹത്തിന്റെ താത്പര്യമെന്താണെന്ന് വരും ദിവസങ്ങളില്‍ പുറത്തുവരട്ടെയെന്നും ഫിറോസ് വ്യക്തമാക്കി.
.
അന്‍വറും ക്രിമിനല്‍ പശ്ചാതലമുള്ളയാളാണെന്നും കൊലപാതകക്കേസിലെയും വഞ്ചനാ കേസിലേയും ഭൂമി തട്ടിപ്പ് കേസിലേയും പ്രതിയാണ് അദ്ദേഹമെന്നും പി കെ ഫിറോസ് പറഞ്ഞു. അത്തരം പശ്ചാതലമുള്ള അന്‍വര്‍ ഇപ്പോള്‍ പുതിയ കാര്യങ്ങളുമായി വരുമ്പോള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ലീഗിനാവില്ലെന്നും പി കെ ഫിറോസ് പറഞ്ഞു.

മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് ഉള്‍പ്പെടെയുള്ള അന്വേഷണം വേണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു. ഒന്നിച്ചു നിന്നപ്പോള്‍ അന്‍വറിന് അറിയാമായിരുന്ന കാര്യങ്ങള്‍ അവര്‍ തെറ്റിയപ്പോള്‍ വിളിച്ചു പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ബി ജെ പിയെ സഹായിക്കാനാണെന്ന് അന്നുതന്നെ മുസ്‌ലിം ലീഗ് ആരോപിച്ചിരുന്നു. സംഭവം നടന്നയുടന്‍ സുരേഷ് ഗോപി എങ്ങനെ അവിടെ എത്തിയെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വടകരയിലെ കാഫിര്‍ വിഷയത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകന്‍ ഇത്തരം കാര്യം ചെയ്തു എന്നു പറയുന്നത് തങ്ങളുടെ ക്രെഡിബിലിറ്റിയെയാണ് ബാധിക്കുന്നതെന്നും അതുകൊണ്ടാണ് കോടതിയില്‍ പോയതെന്നും ആ കേസിനു പിന്നാലെ പാര്‍ട്ടിയുണ്ടെന്നും പി കെ ഫിറോസ് വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!