

കൊച്ചി: ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറിലൊരു ഭാഷയാണ് അറബിയെന്നും തൊഴിലവസരങ്ങളുടെ കാര്യത്തില്‍ അതിശയിപ്പിക്കുന്ന സാധ്യതകളാണ് അറബി ഭാഷ മുന്നോട്ട് വെക്കുന്നതെന്നും ടി ജെ വിനോദ് എം എല്‍ എ പറഞ്ഞു. കേരള അറബി ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന തലത്തില്‍ നടത്തിയ അലിഫ് ടാലന്റ് ടെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികളുടെ അറബി ഭാഷാ നൈപുണികള്‍ വര്‍ധിപ്പിക്കുന്നതിന് അലിഫ് വിങ്ങ് സംഘടിപ്പിക്കുന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് അടക്കമുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാലയങ്ങളിലെ അറബിക് അക്കാദമിക രംഗത്ത് വിദ്യാര്‍ഥികളുടെ അറബി ഭാഷാ നൈപുണി വര്‍ധിപ്പിക്കുക, മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അംഗീകാരം നല്‍കി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തിയത്. മത്സര ഫലം സംസ്ഥാന അലിഫ് വിങ്ങ് കണ്‍വീനര്‍ മന്‍സൂര്‍ മാടമ്പാട്ട് പ്രഖ്യാപിച്ചു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫാത്തിമ ഷെബ (മലപ്പുറം) ഒന്നാം സ്ഥാനവും ഹിബ ഷെറിന്‍ (കോഴിക്കോട്) രണ്ടാം സ്ഥാനവും നുഹ സി (പാലക്കാട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ റിഷാന്‍ (പാലക്കാട്), ആയിഷ ബീവി (എറണാകുളം), ഹുസ്‌ന സിറാജ് (കൊല്ലം) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.
അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ നജ പി എച്ച് (പാലക്കാട്), നദ കെ ടി (മലപ്പുറം), മറിയം അമീര്‍ (കോഴിക്കോട്) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം സലാഹുദ്ദീന്‍ മദനി വിതരണം ചെയ്തു. സര്‍ട്ടിഫിക്കറ്റ് വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ലത്തീഫും ക്യാഷ് അവാര്‍ഡ് വിതരണം എന്‍ എ സലിം ഫാറൂഖിയും നിര്‍വ്വഹിച്ചു.
സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി, സി എച്ച് ഫാറൂഖ്, പി പി നസീമ, എം എം നാസര്‍, സി എസ് സിദ്ദീഖ്, കബീര്‍ മൂവാറ്റുപുഴ, സാലിം മേക്കാലടി, അബ്ദുല്‍ ഗനി സ്വലാഹി, അനസ് നദ്വി, ത്വാഹ പൊന്നാരിമംഗലം എന്നിവര്‍ പ്രസംഗിച്ചു.

