

ദോഹ: താമസ കേന്ദ്രങ്ങളുടെ പരിസരത്ത് ശല്യമുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്ത വാഹനം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് പിടികൂടി.

റസിഡന്‍ഷ്യന്‍ ഏരിയയില്‍ വാഹനം ശല്യമായി മാറിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് ശല്യമായ പിക്കപ്പ് കാര്‍ പിടിച്ചെടുത്തതെന്നും നിയമലംഘന നടപടികള്‍ സ്വീകരിക്കുന്നതെന്നും ട്വീറ്റ് ചെയ്തു.
