അറബി ഭാഷാ പഠനം സംരക്ഷിക്കും: എ കെ ശശീന്ദ്രന്‍

Web Desk
1 Min Read

കോഴിക്കോട്: കേരളത്തില്‍ അറബി ഭാഷാപഠനം സംരക്ഷിക്കുമെന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്റെ എഴുപത്തിയൊന്നാം സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗവും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഇമാമുദ്ദീന്‍ മാസ്റ്ററുടെ സ്മരണിക പ്രകാശന സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

അധ്യാപക സംഘടനാ നേതാവ് എന്ന നിലയിലും സംസ്ഥാന അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ എന്ന തലത്തിലും അറബി ഭാഷാ പഠനത്തിനും പ്രചരണത്തിനും നിരവധി സംഭാവനകളര്‍പ്പിച്ച വ്യക്തിത്വമായിരുന്നു ഇമാമുദ്ദീന്‍ മാസ്റ്റര്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പി പി ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സിറാജ് മദനി സ്മരണിക പരിചയപ്പെടുത്തി. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി ഹംസ മദനി, അബ്ദുല്‍ ലത്തീഫ് ബസ്മല, സംസ്ഥാന ഭാരവാഹികളായ കെ അബ്ദുല്‍ മജീദ്, മുസ്തഫ വയനാട്, മുനീര്‍ കിളിമാനൂര്‍, അന്‍വര്‍ പള്ളിക്കല്‍, സംസ്ഥാന വനിത ചെയര്‍പേഴ്‌സണ്‍ സി എ സാബിറ, ജില്ലാ ഭാരവാഹികളായ ഇ സി നൗഷാദ്, എസ് വി ഷീര്‍ഷാദ്, പി അബ്ദുല്‍ ജലില്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!