കേരള മാനേജ്മെന്റ് അസോസിയേഷന്‍ ‘ദി പോസ് ബിഫോര്‍ ദി സ്‌കെയില്‍’ പാനല്‍ ഡിസ്‌കഷന്‍ നടത്തി

Web Desk
1 Min Read

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ ദി പോസ് ബിഫോര്‍ ദി സ്‌കെയില്‍ പാനല്‍ ചര്‍ച്ച നടത്തി. സ്റ്റാന്‍ഫോര്‍ഡ് ട്രാന്‍സ്ഫോര്‍മേഷന്‍ അഡൈ്വസര്‍ ഹരിഷ് അര്‍നെസാത്ത് വിഷയം അവതരിപ്പിച്ചു. ചര്‍ച്ചയില്‍ മോഡറേറ്റുമായിരുന്നു അദ്ദേഹം.

city exchange

മാറ്റം എന്നത് നിര്‍ബന്ധമല്ലാത്ത കാര്യമല്ലെന്നും തീര്‍ച്ചയായും മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്നതു മുതലാണ് മാറ്റമുണ്ടായിത്തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് രംഗത്ത് നേതൃപാടവമാണ് ആദ്യത്തെ ഗുണമെന്നും ഹരിഷ് അര്‍നെസാത്ത് ചൂണ്ടിക്കാട്ടി.

ബിസിനസ് രംഗത്തെ തങ്ങളുടെ അടിസ്ഥാന കാര്യങ്ങളെ കുറിച്ചുള്ള വിചിന്തനവും സാമ്പത്തികവും നിര്‍വഹണ രീതികളും പുനഃപരിശോധിക്കുകയും വളര്‍ച്ചയെ തിരിച്ചറിയുന്നതിനോടൊപ്പം സാധ്യതകളും തന്ത്രങ്ങളും മനസ്സിലാക്കുകയും വളര്‍ച്ചാ പദ്ധതിയുണ്ടാക്കി അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് മാറ്റത്തെ സ്വീകരിക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ക്രമങ്ങളുണ്ടാക്കിക്കഴിഞ്ഞാല്‍ അവ നടപ്പാക്കുകയും സ്വയം പരിഹരിക്കാനാവാത്ത പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ തങ്ങളുടെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും വേണമെന്ന് ഹരിഷ് പറഞ്ഞു. ‘നെറ്റ്വര്‍ക്കി’നെ ‘നെറ്റ്വര്‍ത്ത്’ ആക്കാന്‍ സാധിക്കണമെന്നും അദ്ദേഹം വിശദമാക്കി. ബിസിനസിനെ ജോലിയായെടുക്കണോ അതല്ല ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടത്തണോ എന്ന കാര്യം ഓരോരുത്തരുമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

പാനല്‍ ചര്‍ച്ചയില്‍ കബോട്ട് ടെക്നോളജി സൊല്യൂഷന്‍സ് സി ഇ ഒ വെങ്കടേഷ് ത്യാഗരാജന്‍, ഗാര്‍ഡിയന്‍ ഏഞ്ചല്‍ ഹോം കെയര്‍ സ്ഥാപകനും എം ഡിയുമായ ടോം ജോര്‍ജ്ജ്, സെറോണ്‍ കണ്‍സള്‍ട്ടിംഗ് സി ഇ ഒ ജെയേഷ് പുതുപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

കേരള മാനേജ്മെന്റ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബിബു പുന്നൂരാന്‍ സ്വാഗതവും കേരള മാനേജ്മെന്റ് അസോസിയേഷന്‍ ഹോണററി സെക്രട്ടറി അല്‍ജിയേഴ്സ് ഖാലിദ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!