വര്‍ണ്ണാഭമായ പരിപാടികളോടെ രാമന്തളി 17 ശുഹദാ ഉറൂസ് ഉദ്ഘാടനം

Web Desk
1 Min Read

രാമന്തളി: പോര്‍ച്ചുഗീസുകാരോട് പടപൊരുതി വീര മൃത്യു വരിച്ച രാമന്തളിയിലെ 17 ശുഹദാക്കളുടെ ദീപ്ത സ്മരണ നിലനിര്‍ത്താന്‍ വര്‍ഷം തോറും നടത്തി വരാറുള്ള മഖാം ഉറൂസ് പാണക്കാട് സയ്യിദ് ഷമീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഉറൂസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി.എ അന്‍വര്‍ സ്വാഗതം പറഞ്ഞു.

city exchange

ഖത്തീബ് സയ്യിദ് അലവി കോയ തങ്ങള്‍ അല്‍ ബുഖാരി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ അബ്ദുന്നാസ്സര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. ടി മധുസൂദനന്‍ എം എല്‍ എ ആശംസകളര്‍പ്പിച്ചു. ഖത്തീബ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

നേരത്തെ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മെഗാ ദഫ് ഷോയുടെ അകമ്പടിയോടെ തെക്കുമ്പാട് പള്ളി മഖാം സന്ദര്‍ശനവും പൗരാവലിയുടെ ഘോഷയാത്രയും നടന്നു.

Share This Article
Leave a Comment
error: Content is protected !!