

കൊച്ചി: ലോക ജനംസഖ്യയില്‍ നാലിലൊന്ന് പേര്‍ സംസാരിക്കുന്നതും ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടിയ ആറ് ഭാഷകളിലൊന്നും ഏഷ്യനാഫ്രിക്കന്‍ പ്രവിശ്യകളിലെ 22 രാജ്യങ്ങളിലെ 40 കോടി ജനങ്ങളുടെ ഔദ്യോഗിക ഭാഷയുമാണ് അറബി. അനന്ത സാധ്യതകളുള്ള അറബി ഭാഷയുടെ സ്ഥാനം പരിഗണിച്ച് അറബിക് യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ എറണാകുളം ഉപജില്ലാ സമ്മേളനം സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഉപജില്ലാ പ്രസിഡന്റ് അനസ് നദ്വി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കബീര്‍ മൂവാറ്റുപുഴ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹ നന്മക്ക് എന്ന സമ്മേളന പ്രമേയം കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി വിശദീകരിച്ചു. അബ്ദുസലാം ഇസ്‌ലാഹി, ഷിയാസ് വെണ്ണല, ഷംല ബീവി കളമശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി അനസ് നദ്വി എന്‍ എ (പ്രസി), ഷിയാസ് ടി ടി, സൈനബ പനങ്ങാട്, അലി കെ എ, അഷറഫ് ഇസ്‌ലാഹി (വൈസ് പ്രസി്), താഹ എ എം (ജന സെക്ര), അനസ് പൊന്നാരിമംഗലം, സമീര്‍ സ്വലാഹി പി, ഷംല ബീവി, മുത്തലിബ് എം (ജോ സെക്ര), ഷഹീം മുഹമ്മദലി (ട്രഷറര്‍) തെരഞ്ഞെടുത്തു.
വനിതാ വിങ്ങ് ഭാരവാഹികളായി സജിദ അലി (ചെയര്‍പേഴ്‌സണ്‍), അസൂറ ഇടപ്പള്ളി (വൈസ് ചെയര്‍), ജസ്ന ടീച്ചര്‍ (കണ്‍),
റസിയ ബീവി (ജോ കണ്‍) എന്നിവരേയും തെരഞ്ഞെടുത്തു.
ഫെബ്രുവരി 2, 3, 4 തിയ്യതികളില്‍ ചാവക്കാട് നടത്തുന്ന കെ എ ടി എഫ് 65-ാമത് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു.

