

ദോഹ: ഖത്തര്‍ കെ എം സി സി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റും അലി ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജരും ഖത്തറില്‍ മലയാളി സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖന്‍ കെ മുഹമ്മദ് ഈസ (69) നിര്യാതനായി. ന്യൂമോണിയ ബാധിച്ച് ഏതാനും ദിവസങ്ങളായി ഹമദില്‍ ചികിത്സയിലായിരുന്നു.

കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി അംഗമായി പ്രവര്‍ത്തിച്ചിരുന്നു.

ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായ കെ മുഹമ്മദ് ഈസ കെ എം സി സി സാംസ്‌ക്കാരിക വിഭാഗത്തിന്റെ മേധാവിയുമായിരുന്നു.
ഖത്തര്‍ വര്‍ത്തമാനം ദിനപത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.
ഭാര്യ: നസീമ. മക്കള്‍: നജ്‌ല, നൗഫല്‍, നാദിര്‍, നാമിര്‍. മരുമകന്‍:ആസാദ്. ഷഹനാസ് , ഫഹ്‌മി , ഫമിത.
മൃതദേഹം ഖത്തര്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. മയ്യത്ത് ഖബറടക്കുന്ന വിവരങ്ങള്‍ പിന്നീട്.

