

ദോഹ: ബിര്‍ള പബ്ലിക്ക് സ്‌കൂളില്‍ ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ആരോഗ്യം, ശാരീരികക്ഷമത, ഐക്യം എന്നിവയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ദേശീയ കായികദിന പരിപാടികള്‍.

ഹെല്‍ത്ത് വാക്കോടുകൂടിയാണ് പരിപാടികള്‍ക്ക് തുടക്കമായത്. പ്രിന്‍സിപ്പല്‍ ഡോ. ആനന്ദ് നായര്‍ നേതൃത്വം നല്‍കി. വൈസ് പ്രിന്‍സിപ്പല്‍മാരായ രാധിക റെലെ, എട്‌ന ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുത്തു.

ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം തലവന്‍ ആല്‍ബര്‍ട്ട് ആന്റണി സ്വാഗതം പറഞ്ഞു. കായിക ഇനങ്ങള്‍ നമ്മുടെ ശരീരത്തെ മാത്രമല്ല അച്ചടക്കം, സ്ഥിരോത്സാഹം, മറ്റുള്ളവരെ ബഹുമാനിക്കുക എന്നീ നല്ല ഗുണങ്ങളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
എട്ടാം ഗ്രേഡ് വിദ്യാര്‍ഥി ഇശാല്‍ അഫ്‌നാസ് പ്രസംഗിച്ചു.

