

ദമാം: പതിനൊന്ന് വര്‍ഷമായി അല്‍ഹസ്സയില്‍ ജോലി ചെയ്യുന്ന തലശ്ശേരി സ്വദേശി നിര്യാതനായി. തലശ്ശേരി ചാമ്പാട് സ്വദേശി കടുങ്ങോട്ടുവിട ഷിനോദ് (49) ആണ് മരിച്ചത്.

അല്‍ ഹസ്സയില്‍ ഇറാദാത്ത് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയില്‍ ഡ്രൈവര്‍ ജോലി ചെയ്ത് വരികയായിരുന്നു. താമസ സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ്: ബാലന്‍. മാതാവ്: ശാന്ത. ഷിനോദിന് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. ഷിനോദിന്റ നിര്യാണത്തില്‍ ഒ ഐ സി സി ദമാം കണ്ണൂര്‍ ജില്ലാ കമ്മറ്റിയും അല്‍ ഹസ്സ ഏരിയാ കമ്മറ്റിയും അനുശോചിച്ചു.
മൃതദേഹം നാട്ടിലെത്തിച്ച്് സംസ്‌കരിക്കും.

