2025ന് മുമ്പ് 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കും; കോഴിക്കോടും പട്ടികയില്‍

Web Desk
0 Min Read

ന്യൂഡല്‍ഹി: ഇന്ത്യയിലെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കുന്നവയുടെ പട്ടികയില്‍. 2025ന് മുമ്പ് ഇവ സ്വകാര്യവത്ക്കരിക്കാനാണ് നീക്കം.

city exchange

കേരളത്തില്‍ കരിപ്പൂര്‍ വിമാനത്താവളമാണ് സ്വകാര്യവത്ക്കരണ പട്ടികയിലുള്ളത്. രാജ്യസഭാംഗം ജെബി മേത്തറുടെ ചോദ്യത്തിന് കേ്ന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിംഗാണ് ഇക്കാര്യം അറിയിച്ചത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള 25 വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കുന്നത്. ഭുവനേശ്വര്‍, അമൃത്സര്‍, വരാണസി, തിരുച്ചിറപ്പള്ളി, ഇന്‍ഡോര്‍, റായ്പുര്‍, കോയമ്പത്തൂര്‍, നാഗ്പുര്‍, പട്ന, മധുര, സൂററ്റ്, റാഞ്ചി, ജോധ്പുര്‍, ചെന്നൈ, വിജയവാഡ, വഡോദര, ഭോപാല്‍, തിരുപ്പതി, ഹൂബ്ലി, ഇംഫാല്‍, അഗര്‍ത്തല, ഉദയ്പുര്‍, ഡെറാഡൂണ്‍, രാജമന്ദ്രി എന്നീ വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കുന്നവയുടെ പട്ടികയിലുള്ള മറ്റുള്ളവ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!