ഖത്തറില്‍ പുതുതായി കോവിഡ് ബാധിച്ചത് 311 പേര്‍ക്ക്; രണ്ടു മരണം കൂടി

Web Desk
1 Min Read

ദോഹ: ഫെബ്രുവരി 28ന് ഖത്തറില്‍ 311 പേര്‍ക്ക് പുതുതായി കോവിഡ് രോഗം ബാധിച്ചതായും രണ്ടുപേര്‍ മരിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചവരില്‍ 285 പേര്‍ ഖത്തറിലുള്ളവരും 26 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തിയവരുമാണ്.

city exchange

നിലവില്‍ 3173 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്തുള്ളത്. കോവിഡ് രോഗബാധ ആരംഭിച്ചതു മുതല്‍ 356,982 പേര്‍ പോസിറ്റീവാകുകയും ഇതില്‍ 353,139 പേര്‍ രോഗമുക്തി പ്രാപിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനകം 586 പേരാണ് രോഗമുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് ബാധിച്ച് 73, 76 പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 670 ആയി.

- Advertisement -
Ad image

24 മണിക്കൂറികം ആരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. 20 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനകം രണ്ടു പേരെയാണ് പുതുതായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ 33 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

Share This Article
Leave a Comment
error: Content is protected !!