ഇഹ്തിറാസ് ആപ്പില്‍ മൂന്നാം ഡോസിന്റെ വിശദാംശങ്ങള്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തു

Web Desk
1 Min Read

ദോഹ: കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസിന്റെ വിശദാംശങ്ങള്‍ കൂടി ചേര്‍ത്ത് ഇഹ്തിറാസ് ആപ് അപ്‌ഡേറ്റ് ചെയ്തു. ആപ്പിന്റെ വാക്‌സിന്‍ പേജില്‍ മൂന്നാമത്തെ കോവിഡ് വാക്‌സിന്‍ ഡോസിന്റെ തിയ്യതി കൂടി നല്കും. ഒന്നും രണ്ടും ഡോസിന്റെ വിശദാംശങ്ങള്‍ വാക്‌സിനേഷന്‍ സ്റ്റാംപിനൊപ്പം നിലനില്‍ക്കുന്നുണ്ട്.

city exchange


കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ മന്ത്രാലയം സെപ്തംബര്‍ 11ന് നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇഹ്തിറാസില്‍ അപ്‌ഡേറ്റ് പ്രത്യക്ഷപ്പെട്ടത്. എട്ടുമാസം മുമ്പ് രണ്ടാം വാക്‌സിന്‍ സ്വീകരിച്ച ഉയര്‍ന്ന അപകട സാധ്യതയുള്ള വ്യക്തികള്‍ക്കാണ് ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് വാക്‌സിന്‍ നല്കുന്നത്.


ബൂസ്റ്റര്‍ ഡോസുകള്‍ സെപ്തംബര്‍ 15 മുതലാണ് നല്കുക. ഫൈസര്‍, മോഡേണ വാക്‌സിനുകളാണ് ബൂസ്റ്റുകള്‍ ഡോസായി ഉപയോഗിക്കുക.

- Advertisement -
Ad image


ബൂസ്റ്റര്‍ ഡോസിന്റെ ആദ്യ മാസങ്ങളില്‍ ഗുരുതര രോഗബാധയുള്ളവരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. 65 വയസ്സും അതിനു മുകളിലും പ്രായമുള്ള വിട്ടുമാറാത്ത രോഗമുള്ളവരും ഉള്‍പ്പെടും. അതോടൊപ്പം കോവിഡ് മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് ആദ്യം നല്കും.
ഇഹ്തിറാസില്‍ ഗോള്‍ഡ് വാക്‌സിനേറ്റഡ് സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിന് രണ്ടാം ഡോസിന്റെ 12 മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!