ഫലസ്തീന്‍ പ്രദര്‍ശനവുമായി മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് ലൈബ്രറി

Web Desk
1 Min Read

ദോഹ: കോവിഡ് കാലത്ത് ഫലസ്തീനിലൂടൊരു യാത്ര നടത്താന്‍ ആഗ്രഹിക്കുന്നുണ്ടോ. വരൂ, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് ലൈബ്രറി നിങ്ങള്‍ക്കതിനുള്ള അവസരമൊരുക്കുന്നു. സെപ്തംബര്‍ 30 വരെ ഈ യാത്രയ്ക്ക് അവസരമുണ്ട്.
മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് ലൈബ്രറിയില്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ ഫലസ്തീന്‍ യാത്ര സഫലമാകും. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് ലൈബ്രറിയുടെ പുസ്തക ശേഖരത്തില്‍ നിന്നുള്ള അപൂര്‍വ്വ പുസ്തകങ്ങളാണ് ചരിത്ര, സാഹിത്യ കുതുകികള്‍ക്കായി ഒരുക്കിയിട്ടുള്ളത്.

city exchange


അറബ് ലോകത്തെ വലിയ രീതിയില്‍ ചിത്രീകരിച്ചിട്ടുള്ള ട്രാവല്‍ ജേര്‍ണലുകള്‍, വാര്‍ത്തകളും ഫീച്ചറുകളും കഥകളും ചരിത്രങ്ങളും ഉള്‍പ്പെടെ യൂറോപ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചവയാണ് പ്രദര്‍ശനത്തിലുള്ളത്. ഇതോടൊപ്പം വെബിനാര്‍, എംബ്രോയ്ഡറി, ലാന്‍ഡ്‌സ്‌കേപ്പ് പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയവയും ആസൂത്രണം ചെയ്തിട്ടുണ്ട്.
മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് വെബ്‌സൈറ്റിന്റെ ലൈബ്രറി പേജിലൂടേയും പ്രദര്‍ശനം ഓണ്‍ലൈനായി കാണാനാവും. www.mia.org.qa/en/library എന്നതാണ് വെബ്‌സൈറ്റ് വിലാസം.
ശനി മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴുവരേയും വെള്ളിയാഴ്ച ഉച്ചക്ക് ഒന്നുമുതല്‍ വൈകിട്ട് ഏഴുവരെയും പ്രദര്‍ശനത്തിലേക്ക് പ്രവേശനമുണ്ട്.
പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഓരോ മ്യൂസിയത്തിലും പരിമിത എണ്ണം സന്ദര്‍കരേയും ജീവനക്കാരേയുമാണ് അനുവദിക്കുക. സന്ദര്‍ശകര്‍ മുന്‍കൂട്ടി ഖത്തര്‍ മ്യൂസിയം വെബ്‌സൈറ്റായ https://visit.qm.org.qa/ ല്‍ ടിക്കറ്റ് റിസര്‍വ് ചെയ്യേണ്ടതുണ്ട്.

Share This Article
Leave a Comment
error: Content is protected !!