വളര്‍ത്തുന്നോ ‘കാളക്കൂറ്റന്‍ തവളയെ’

Web Desk
1 Min Read

കോഴിയും കാടയും മുയലുമൊക്കെ വളര്‍ത്തി പണമുണ്ടാക്കുന്നവരോടും ഇതിന് താത്പര്യമുള്ളവരോടുമാണ് വ്യത്യസ്തമായ മറ്റൊരു ചോദ്യം. വളര്‍ത്തുന്നോ, അമേരിക്കന്‍ ബുള്‍ഫ്രോഗ് എന്ന ‘കാളക്കൂറ്റന്‍’ തവളയെ?
മറ്റു വളര്‍ത്തു ജീവികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ ലാഭകരവും വിപണന സാധ്യതയുമുള്ളതും വന്‍രീതിയില്‍ നടപ്പിലാക്കിയാല്‍ കയറ്റുമതി സാധ്യത ഏറെയുള്ളതുമായ സംരംഭമാണ് അമേരിക്കന്‍ ബുള്‍ഫ്രോഗ് കൃഷി. പേരുപോലെതന്നെ ‘കാളക്കൂറ്റനെപ്പോലെ’ വളര്‍ച്ചയെത്തുന്ന ഈയിനം തവളകള്‍ക്ക് അരക്കിലോയോളം തൂക്കം ഉണ്ടാകാറുണ്ട്.
നെല്‍കൃഷിയില്‍ വലിയ പ്രതിസന്ധി നേരിടുന്ന കുട്ടനാടു പോലുള്ള സ്ഥലങ്ങളില്‍ ഇടവിളയായും ബുള്‍ഫ്രോഗ് ഫാമിംഗ് നടപ്പിലാക്കാനാവും. തായ്‌ലന്റ്, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായി കൃഷി ചെയ്ത് കയറ്റുമതി ചെയ്യുന്ന ബുള്‍ഫ്രോഗ് കേരളത്തില്‍ അത്ര പരിചിതമല്ല. കേളത്തിലെ കാലാവസ്ഥയ്ക്കും പാരിസ്ഥിതിക സാഹചര്യത്തിനും ഏറെ ഇണങ്ങുന്നതാണ് ബുള്‍ഫ്രോഗ് ഫാമിംഗ്.

city exchange
Share This Article
Leave a Comment
error: Content is protected !!