ഗ്രാന്‍ഡ്മാള്‍ ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് അല്‍ അതിയയില്‍ പ്രവര്‍ത്തനം തുടങ്ങി

Web Desk
2 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഒന്‍പതാമത് ഔട്ട്‌ലെറ്റ് ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് അല്‍ അതിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിറപ്പകിട്ടാര്‍ന്ന ആഘോഷങ്ങളോടെ ഖത്തറിലെ സാമൂഹിക- സാംസ്‌കാരിക- വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

city exchange

ഗ്രാന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബൂബക്കര്‍, സീഷോര്‍ എം ഡി എ പി ആസാദ്, സി ഇ ഒ ശരീഫ് ബി സി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, ബിന്‍ യൂസഫ് ഗ്രൂപ്പ് സി ഇ ഒ ഡേവിഡ്, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, മറ്റു മാനേജ്‌മെന്റ് അംഗങ്ങളും വിശിഷ്ടാതിഥികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ആദ്യ വില്പന കെ എം സി സി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കലില്‍ നിന്നും ഏറ്റുവാങ്ങി.

പുതിയ ശാഖയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ആവേശകരവും ആകര്‍ഷകവുമായ നിരവധി ഓഫറുകളും പ്രമോഷനുകളും ഗ്രാന്‍ഡ് മാളില്‍ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് നൂതന സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനോടൊപ്പം ഗുണമേന്മയുള്ള എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഷോപ്പിങ് കേന്ദ്രമായാണ് ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് സജ്ജീകരിച്ചിരിക്കുന്നത്.

- Advertisement -
Ad image

ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്‌സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്‌വെയര്‍, ലൈഫ് സ്‌റ്റൈല്‍, ടെക്‌നോളജി, ഹൗസ്‌ഹോള്‍ഡ്, സ്‌പോര്‍ട്‌സ്, ടോയ്‌സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഉത്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഇതിനു പുറമെ മൊബൈല്‍, ടെലിവിഷന്‍, പെര്‍ഫ്യൂം തുടങ്ങി ഉപഭോക്താക്കളുടെ താത്്പര്യത്തിന് അനുസരിച്ചുള്ള എല്ലാ ഉത്പന്നങ്ങളും ഏറ്റവും ആകര്‍ഷകമായ നിരക്കില്‍ ഗ്രാന്‍ഡിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാണ്.

ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയ പ്രദേശത്തെ ഉപഭോക്താക്കളുടെ ഏറെ നാളത്തെ ആവശ്യത്തിനുള്ള പരിഹാരമെന്ന നിലയിലാണ് സാധാരണക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കി അല്‍ അതിയയില്‍ ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഷോറൂം തുറന്നതെന്ന് സി ഇ ഒ ശരീഫ് ബി സി പറഞ്ഞു. ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ഉപഭോക്തൃൃ ശീലങ്ങള്‍ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കൂടുതല്‍ ശാഖകള്‍ തുറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്റസ്ട്രിയല്‍ ഏരിയ ബിര്‍ക്കത് അല്‍ അവാമിറില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് പുറമെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ഗ്രാന്‍ഡിന്റെ പുതിയ ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു. ഇതുവരെയുള്ള പ്രവര്‍ത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച് ഖത്തറിലുടനീളം ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ കൂടുതല്‍ ഔട്‌ലറ്റുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!