ഹമദ് ഒ പിയില്‍ കഴിഞ്ഞ വര്‍ഷം നടന്നത് മൂന്ന് ദശലക്ഷത്തിലേറെ സന്ദര്‍ശനങ്ങള്‍

Web Desk
1 Min Read

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം സന്ദര്‍ശിച്ചത് മൂന്ന് ദശലക്ഷത്തിലധികം പേര്‍. ലബോറട്ടറിയില്‍ 24 ദശലക്ഷത്തിലധികം പരിശോധനകളാണ് നടത്തിയത്.

city exchange

ഒന്‍പത് സ്‌പെഷ്യലിസ്റ്റ് ആശുപത്രികളും മൂന്ന് കമ്മ്യൂണിറ്റി ആശുപത്രികളും ആംബുലന്‍സ് സര്‍വീസ്, പീഡിയാട്രിക് എമര്‍ജന്‍സി സര്‍വീസുകള്‍ എന്നിവയുള്‍പ്പെടെ 12 ആശുപത്രികള്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കൈകാര്യം ചെയ്യുന്നു.

2024 ജനുവരി മുതല്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രികളുടേയും സേവനങ്ങളുടേയും പ്രതിമാസ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തിറക്കുന്നുണ്ട്. ഡാറ്റ അനുസരിച്ച് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സേവനങ്ങള്‍ ഔട്ട്‌പേഷ്യന്റ് സേവനങ്ങളും ലബോറട്ടറി പരിശോധനകളുമായിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് സേവനങ്ങള്‍ക്കുമുള്ള ആവശ്യകതയില്‍ വര്‍ധനവുണ്ടായി.

2024-ല്‍ ഔട്ട്‌പേഷ്യന്റ് വിഭാഗം 3,198,989 സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്തി. ഇതില്‍ 2024 ജൂലൈ മുതല്‍ ഡിസംബര്‍ വരെ 1,770,362 സന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് 2024 ജനുവരി മുതല്‍ ജൂണ്‍ വരെ രേഖപ്പെടുത്തിയ 1,428,627 സന്ദര്‍ശനങ്ങളെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനവാണ് അടയാളപ്പെടുത്തുന്നത്.

- Advertisement -
Ad image

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് പാത്തോളജി 24,372,843 പരിശോധനകള്‍ നടത്തി. അതില്‍ 11,759,079 പരിശോധനകള്‍ 2024ന്റെ ആദ്യ പകുതിയിലും 12,613,764 പരിശോധനകള്‍ 2024 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുമാണ് നടത്തിയത്, ഇത് 7.27 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Share This Article
Leave a Comment
error: Content is protected !!