

ദോഹ: ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫിയെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി മേഖലാതല കാര്യങ്ങള്‍ക്കുള്ള വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചു.

2022ലെ 10-ാം നമ്പര്‍ തീരുമാനമായാണ് പ്രഖ്യാപനം. തീരുമാനം പ്രഖ്യാപിച്ചതു മുതല്‍ നിയമനം നിലവില്‍ വരും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
