അബഹ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം

Web Desk
1 Min Read

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു സിവിലിയന്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. യമനിലെ ഹൂതി വിമതര്‍ക്കെതിരെ രൂപീകരിച്ച സഖ്യസേന സ്ഥിരീകരിച്ചതാണ് ഇക്കാര്യം.

city exchange

അബഹ വിമാനത്താവളത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ഡ്രോണ്‍ ആക്രമണമാണിത്. വിമാനത്താവളത്തിലെത്തുന്ന പൗരന്മാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിമാന സര്‍വീസ് തല്‍ക്കാലം നിര്‍ത്തിവെച്ചെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ആക്രമണത്തെ കുറിച്ച് ഇതേവരെ ഹൂതി വിമതര്‍ പ്രതികരിച്ചിട്ടില്ല. 2014ല്‍ ഹൂതി വിമതര്‍ യമന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു പുറത്താക്കിയിരുന്നു. തുടര്‍ന്ന് 2015ല്‍ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ സൗദിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ യമനില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!