
ദോഹ: ഉപപ്രധാനമന്ത്രി പ്രതിരോധകാര്യങ്ങളിലുള്ള സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹസ്സന്‍ അല്‍ താനിയും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനിയും 47-ാം ലോക സൈനിക പാരച്യൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി എയര്‍ സ്‌പോര്‍ട്‌സ് മ്യൂസിയം ഉദ്ഘാടനം ചെയ്തു.

പ്രധാന അന്താരാഷ്ട്ര കായിക പരിപാടികളും ചാമ്പ്യന്‍ഷിപ്പുകളും വിജയകരമായി സംഘടിപ്പിക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്യുന്ന ഖത്തറിന്റെ നേട്ടപ്പട്ടികയില്‍ മറ്റൊരു മഹത്തായ നേട്ടമാണ് എയര്‍ സ്‌പോര്‍ട്‌സ് മ്യൂസിയം.

അതിനിടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യങ്ങളിലുള്ള സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹസ്സന്‍ അല്‍ താനിക്ക് ലോകത്തെ ഏറ്റവും വലിയ സൈനിക പാരച്യൂട്ട് എയര്‍ ഡിസ്‌പ്ലേ വിജയകരമായി സംഘടിപ്പിച്ചതിനുള്ള അംഗീകാരമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കി. അന്താരാഷ്ട്ര നിലവാരങ്ങള്‍ പാലിച്ചുകൊണ്ട് നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത ഈ പ്രകടനം ഖത്തറിന് അഭിമാനകരമായ നേട്ടമായി.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രതിനിധി എമ്മ ബ്രെയിന്‍ 47-ാം ലോക സൈനിക പാരച്യൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് കൈമാറി.

