ഖിഫ് ഫുട്ബാള്‍; ട്രാവന്‍കൂര്‍ എഫ് സിക്കെതിരെ ഖ്യു ആര്‍ ഐ തൃശൂരിന് ജയം

Web Desk
1 Min Read

ദോഹ: ഖിഫ് അന്തര്‍ ജില്ലാ മത്സരത്തില്‍ ട്രാവന്‍കൂര്‍ എഫ് സിക്കെതിരെ ഖ്യു ആര്‍ ഐ തൃശൂര്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വിജയം നേടി. കളിയുടെ 20-ാം സെക്കന്റില്‍ ഖിഫിന്റെ ചരിത്രത്തിലെ ഫാസ്റ്റസ് ഗോള്‍ പിറന്നു.

city exchange

ട്രാവന്‍കൂര്‍ എഫ് സിക്കു വേണ്ടി അഞ്ചാം നമ്പര്‍ താരം ക്രിസ്റ്റോ ദാസന്‍ ആണ് തൃശൂരിനെതിരെ കളി തുടങ്ങി സെക്കന്റുകള്‍ക്കകം ഗോള്‍ നേടിയത്. എന്നാല്‍ കളിയുടെ 14-ാം മിനുട്ടില്‍ 22-ാം നമ്പര്‍ താരം മൗസഫ് തൃശൂരിന് വേണ്ടി ഗോള്‍ തിരിച്ചടിച്ചു. 17-ാം മിനുട്ടില്‍ 19-ാം നമ്പര്‍ താരം ആന്റണി പെനാല്‍റ്റി ഗോളിലൂടെ തൃശൂരിനെ മുന്നിലെത്തിച്ചു. (2-1)

കളിയുടെ രണ്ടാം പകുതിയില്‍ മൗസഫും ആന്റണിയും ഓരോ ഗോളുകള്‍ വീതം നേടി തൃശൂരിന് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയം സമ്മാനിച്ചു.

Share This Article
Leave a Comment
error: Content is protected !!