

ദോഹ: ഖത്തറിലെ ചില സ്ഥലങ്ങളില്‍ മാര്‍ച്ച് നാലിന് തിങ്കളാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് കാലാവസ്ഥാ അപ്ഡേറ്റില്‍ അറിയിച്ചു.

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാറ്റ് എട്ടു മുതല്‍ 18 നോട്ട് വേഗതയില്‍ തെക്ക് കിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറ് ദിശയില്‍ വീശുമെന്ന് പ്രതീക്ഷിക്കുന്നു. ചില സ്ഥലങ്ങളില്‍ 25 നോട്ട് വരെ എത്താം.
കടല്‍ത്തീരത്ത് രണ്ടു മുതല്‍ നാലടി വരെ ഉയരത്തില്‍ തിരമാലയുണ്ടാകും. ഇടിമിന്നലോട് കൂടിയ മഴയുള്ള സ്ഥലങ്ങളില്‍ അഞ്ച് അടി വരെ ഉയരും.
ദോഹയില്‍ തിങ്കളാഴ്ച താപനില 19 ഡിഗ്രി സെല്‍ഷ്യസിനും 24 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

