

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷന് വിന് 6 കെജി ഗോള്‍ഡ് പ്രമോഷന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്നു. നറുക്കെടുപ്പില്‍ ഖത്തര്‍ മിനിസ്ട്രി ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് ഉദ്യോഗസ്ഥനും സഫാരി മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

ഈ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയായ സുരേഷ് കുഞ്ഞുരാമന് (കൂപ്പണ്‍ നമ്പര്‍: SSS 501315028) 250 ഗ്രാം സ്വര്‍ണവും രണ്ടാം സമ്മാന വിജയികളായ എം ഡി ബാബുല്‍ (SSS 500298756), സന്തോഷ് പ്രഭാകരന് (SSS 501053723), അഹമദ് ദലൂല്‍ (SSS 500636817) എന്നിവര്‍ക്ക് യഥാക്രമം 150 ഗ്രാം സ്വര്‍ണം വീതവും മൂന്നാം സമ്മാന വിജയികളായ മുഹമ്മദ് സമീര്‍ (SSS 501039950), മിം ശഹീദ് (SSS 500532827), മാജിദ് ഇസ്മഈല്‍ (SSS 500052255) എന്നിവര്‍ക്ക് യഥാക്രമം 100 ഗ്രാം സ്വര്‍ണം വീതവും സമ്മാനമായി ലഭിക്കും.

2024 ഏപ്രില്‍ 20ന് അവസാനിക്കുന്ന ഷോപ്പ് ആന്റ് ഷൈന്‍ മെഗാ പ്രമോഷനില്‍ സഫാരിയുടെ ഏത് ഔട്ലറ്റില് നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ- റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഓരോ നറുക്കെടുപ്പിലും 1 കിലോ സ്വര്‍ണം 7 വിജയികള്‍ക്കാണ് നല്‍കുന്നത്. ഈ പ്രമോഷന്റെ അവസാനത്തെ നറുക്കെടുപ്പ് ഏപ്രില്‍ 21ന് അബുഹമൂറിലെ സഫാരി മാളില്‍ നടക്കും.
