
ദോഹ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ ഫോണില്‍ ബന്ധപ്പെട്ടു.

ഖത്തര്‍ രാഷ്ട്രത്തോടുള്ള ഇന്ത്യയുടെ ഐക്യദാര്‍ഢ്യവും ഹമാസ് നേതാക്കളുടെ വസതി ലക്ഷ്യമിട്ടുള്ള ഭീരുത്വം നിറഞ്ഞ ഇസ്രായേല്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ഇന്ത്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഖത്തറിന്റെയും മേഖലയിലെ രാജ്യങ്ങളുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഖത്തറിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നതും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തുരങ്കം വയ്ക്കുന്നതുമായ ഏതൊരു ആക്രമണത്തെയും അദ്ദേഹം ശക്തമായി നിരാകരിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും ഊന്നിപ്പറഞ്ഞു.
ഇസ്രായേല്‍ ആക്രമണത്തിന് മറുപടിയായി ഖത്തര്‍ അതിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അമീര്‍ ഉറപ്പിച്ചു പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആത്മാര്‍ഥമായ വികാരങ്ങള്‍ക്കും ഖത്തറിനോടും അവിടുത്തെ ജനങ്ങളോടും ഇന്ത്യ കാണിച്ച ഐക്യദാര്‍ഢ്യത്തിനും അദ്ദേഹം നന്ദി അറിയിച്ചു.

