

ദോഹ: ലുലു ഗ്രൂപ്പ് ദോഹ മാളില്‍ സ്ഥിതി ചെയ്യുന്ന 23-ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. 80,000 ചതുരശ്ര അടി വിസ്തൃതിയുള്ള രണ്ട് നിലകളുള്ള സ്റ്റോര്‍ അത്യാധുനിക സൗകര്യങ്ങളും ഗുണനിലവാരമുള്ള ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.


ഉദ്ഘാടന ചടങ്ങില്‍ ഖത്തറി വ്യവസായി അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ റബ്ബാന്‍, ശൈഖ് അബ്ദുല്ല ബിന്‍ ഹസന്‍ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ജാസിം അല്‍താനി, ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ഖത്തര്‍ ഗ്രൂപ്പ് സി ഇ ഒ ജോസഫ് എബ്രഹാം, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫ് അലി, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം എ, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫ്, ശ്രീലങ്ക, ഇക്വഡോര്‍, വിയറ്റ്നാം, ബംഗ്ലാദേശ്, ക്രൊയേഷ്യ, പോളണ്ട് എന്നീ രാജ്യങ്ങളിലെ ഖത്തറിലെ അംബാസഡര്‍മാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


ലുലു ഫാഷന്‍, ലുലു കണക്റ്റ്, ഐഎക്സ്പ്രസ്, സൗന്ദര്യത്തിനും സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കുമുള്ള ബിഎല്‍എസ്എച്ച്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി സ്‌പെഷ്യാലിറ്റി അപ്പാരല്‍ റിയോ, റിയോ- സ്പെഷ്യാലിറ്റി അപ്പാരല്‍ തുടങ്ങി വിപുലമായ ശേഖരമാണ് ഒരുക്കിയത്. വിശാലമായ പാര്‍ക്കിംഗ്, സെല്‍ഫ് ചെക്ക്ഔട്ട്, ഗ്രീന്‍ ചെക്ക്ഔട്ട് കൗണ്ടറുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ ലുലു തടസ്സമില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നു.

അബു ഹമൂറിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി മനോഹരമായ സ്റ്റോര്‍ തുറക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എം എ യൂസുഫ് അലി പറഞ്ഞു. പ്രമുഖ റീജിയണല്‍ റീട്ടെയിലര്‍ എന്ന നിലയില്‍ തങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു..

