യുവകലാസാഹിതി ഖത്തര്‍: ‘ചിലമ്പ് ‘നാടന്‍പാട്ട് കൂട്ടം ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘ചിലമ്പ് നാടന്‍പാട്ട് കൂട്ട’ത്തിന്റെ ഉദ്ഘാടനം ‘ഈണം 2023’ല്‍ കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിച്ചു. ഖത്തറിന്റെ മണ്ണില്‍ പാട്ടുകള്‍ക്കൊണ്ട് മലയാളമണ്ണിന്റെ ചരിത്രം പുന:സൃഷ്ടിക്കുകയാണ് യുവകലാസാഹിതി കല വിഭാഗത്തിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ നാടന്‍പാട്ട് കൂട്ടത്തിന്റെ ലക്ഷ്യം.

city exchange

യുവകലാസാഹിതി ഖത്തറിന്റെ പ്രസിഡന്റ് അജിത് പിളള അധ്യക്ഷത വഹിച്ചു. യോഗത്തില്‍ യുവകലാസാഹിതി സെക്രട്ടറി ജീമോന്‍ സ്വാഗതം ആശംസിച്ചു. ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാന്‍, യുവകലാസാഹിതി രക്ഷാധികാരി ഷാനവാസ് തവയില്‍, കോര്‍ഡിനേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി എം സിറാജ്, വനിത കലാസാഹിതി സെക്രട്ടറി സിതാര രാജേഷ്, സാഹിതി വായനകൂട്ടം കണ്‍വീനര്‍ അനീഷ് തയ്യില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!