Community
ചാലിയാര്‍ കപ്പ്; ഓര്‍ബിറ്റ് എഫ്. സി ചാമ്പ്യന്‍മാര്‍

ദോഹ: ചാലിയാര്‍ ദോഹ സംഘടിപ്പിച്ച നാലാമത് ചാലിയാര്‍ കപ്പ് ആള്‍ ഇന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓര്‍ബിറ്റ് എഫ് സി ചാംപ്യന്‍മാര്‍. മുഴുവന്‍ സമയം കളിച്ചിട്ടും ഓര്‍ബിറ്റ് എഫ് സി- ഫ്രൈഡേ ഫിഫ മഞ്ചേരി മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നാണ് കളി അവസാനിച്ചത്.


ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ (അഞ്ച് ഗോള്‍) ഓര്‍ബിറ്റ് എഫ് സിയുടെ സുഹൈല്‍ ജോപ്പന് ഗോള്‍ഡന്‍ ബൂട്ട് ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ സമീല്‍ അബ്ദുല്‍ വാഹിദ് സമ്മാനിച്ചു. ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഓര്‍ബിറ്റ് എഫ് സിയുടെ സല്‍മാന്‍ ഖലീലിന് ഗോള്‍ഡന്‍ ബോള്‍ ചാലിയാര്‍ ദോഹ ഫൗണ്ടര്‍ പ്രസിഡന്റ് വി സി മഷ്ഹൂദ് സമ്മാനിച്ചു. ടൂര്‍ണമെന്റിലെ ഏറ്റവും നല്ല ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവ് ഓര്‍ബിറ്റ് എഫ് സിയുടെ റാഷിദ്ന് ചാലിയാര്‍ ദോഹ വൈസ് പ്രസിഡന്റ് ജാബിര്‍ ബേപ്പൂര്‍ സമ്മാനിച്ചു.

ഫൈനലിലെ മാന്‍ ഓഫ് മാച്ച് അവാര്‍ഡ് ഫിഫ മഞ്ചേരിയുടെ സാലിഹ് സുബൈറിന് ചാലിയാര്‍ ദോഹ വൈസ് പ്രസിഡന്റ് ജൈസല്‍ വാഴക്കാട് സമ്മാനിച്ചു.


ചാമ്പ്യന്‍മാര്‍ക്കുള്ള ചാലിയാര്‍ എവര്‍ റോളിങ് ട്രോഫി ചാലിയാര്‍ ദോഹ പ്രസിഡന്റ് സി ടി സിദ്ദീഖ് ചെറുവാടി, ജനറല്‍ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, ട്രഷറര്‍ അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗ് സുമിത് ബദ്ര എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.
ചാമ്പ്യന്‍മാര്‍ക്കുള്ള 3501 ഖത്തര്‍ റിയാല്‍ പ്രൈസ് മണിയും വിന്നേഴ്‌സ് ട്രോഫിയും മറൈന്‍ എയര്‍ കണ്ടിഷനിങ് ആന്‍ഡ് റഫ്രിജറേഷന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ ഷൗക്കത്തലി ടി എ ജെ ഓര്‍ബിറ്റ് എഫ് സി ടീമിന് സമ്മാനിച്ചു.
റണ്ണേഴ്‌സ് അപ്പിനുള്ള 2501 ഖത്തര്‍ റിയാല്‍ പ്രൈസ് മണിയും റണ്ണേഴ്‌സ് അപ്പ് ട്രോഫിയും ഗാലപ്പ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ഖത്തര്‍ ഡിവിഷന്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ മനാഫ് പി കെ, ഫ്രൈഡേ ഫിഫ മഞ്ചേരി ടീമിന് സമ്മാനിച്ചു.
സെക്കന്റ് റണ്ണേഴ്‌സ് അപ്പ് ടീമിനുള്ള ഫ്രൈ ഡി ഫ്രൈഡ് ആന്‍ഡ് ഗ്രില്‍സ് സ്‌പോണ്‍സര്‍ ചെയ്ത 1501 ഖത്തര്‍ റിയാല്‍ പ്രൈസ് മണിയും സെക്കന്റ് റണ്ണേഴ്‌സ് അപ്പ് ട്രോഫിയും ചാലിയാര്‍ ദോഹ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ സിദ്ദീഖ് വാഴക്കാട് സ്റ്റേബിള്‍ ഫോണ്‍ മലബാര്‍ എഫ് സി ടീമിന് സമ്മാനിച്ചു.
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ലേബര്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഈഷ് സിംഗള്‍ ഗ്രാന്‍ഡ് ഫിനാലെ ഉദ്ഘാടനം ചെയ്തു. ഖാലിദ് ഫക്രു ഖത്തര്‍ എനര്‍ജി മുഖ്യാഥിതിയായിരുന്നു.
ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ആശംസയര്‍പ്പിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദലി, ചാലിയാര്‍ ദോഹ ഫൗണ്ടര്‍ മെമ്പര്‍ ഹൈദര്‍ ചുങ്കത്തറ, മുഹമ്മദ് ലയിസ് കുനിയില്‍, അബ്ദുറഹൂഫ് കൊണ്ടോട്ടി, ചാലിയാര്‍ ദോഹ വനിത വിംഗ് പ്രസിഡന്റ് മുഹ്‌സിന സമീല്‍, അക്ബര്‍ വാഴക്കാട്, ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ പ്രതിനിധി സന്തോഷ്, സെഡക്‌സ് കാര്‍ഗോ എം ഡി അബ്ദുല്‍ ജലീല്‍ കൊണ്ടോട്ടി, റാഗ് ഹോളിഡേയ്സ് പ്രതിനിധി റിജാസ്, വിന്നേഴ്‌സ് ജിം പ്രതിനിധി ഫാസില്‍, അല്‍മുഫ്ത സെയില്‍സ് മാനേജര്‍ സുധീഷ്, ഗ്രാന്‍ഡ് മാള്‍ പ്രതിനിധി സമീര്‍, കാര്‍ ഹൗസ് പ്രതിനിധി നാസര്‍, ഏബിള്‍ ഗ്രൂപ്പ് പ്രതിനിധി അന്‍സാര്‍ അരിമ്പ്ര എന്നിവര്‍ സന്നിഹിതരായിരുന്നു.
റേഡിയോ സുനോ റേഡിയോ ജോക്കികളായ അഷ്ടമിയും സന്ദീപും ഗ്രാന്‍ഡ് ഫിനാലെയുടെ അവതാരകരായി. ഫൈനലിന് മുന്നോടിയായി നടന്ന ബ്ലാസ്റ്റേഴ്സ് അക്കാഡമയും യൂണിവേഴ്‌സല്‍ സ്പോര്‍ട്‌സ് സെന്ററും തമ്മിലുള്ള അണ്ടര്‍ 14 പ്രദര്‍ശന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ബ്ലാസ്റ്റേഴ്സ് അക്കാദമി വിജയികളായി.


