

ദോഹ: നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ഹനീന്‍ (17) നിര്യാതനായി. ഡിസംബര്‍ 18നുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്ഥാപകാഗംവും ഖത്തര്‍ എനര്‍ജി മുന്‍ ജീവനക്കാരനുമായ ഷാജഹാന്‍ അമ്പലത്ത് വി എം ആണ് പിതാവ്. ഹമദ് ഹോസ്പിറ്റലിലെ ഷബ്‌നയാണ് മാതാവ്.
