

ദോഹ: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഐ സി ബി എഫിന്റെ അസോസിയേറ്റ് സംഘടനകളിലൊന്നായ മനിതനേയ കലാചാര പേരവൈ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം ദാതാക്കളാണ് രക്തം നല്‍കിയത്.


ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഗാര്‍ഹിക ക്ഷേമ വിഭാഗം മേധാവി നീലാംബരി, യൂത്ത് വിങ് മേധാവി സമീര്‍ അഹമ്മദ്, മത്സ്യത്തൊഴിലാളി ക്ഷേമവിഭാഗം മേധാവി ശങ്കര്‍ ഗൗഡ്, ഐ സി ബി എഫ് ഉപദേശക അംഗം രാമശെല്‍വം, മന്നൈ ഹോമിലെ സതിക് ബാച്ച, ഔട്ട്റീച്ച് ഖത്തര്‍ പ്രസിഡന്റ് അവിനാഷ്, ക്യു ടി എസിലെ പാണ്ഡ്യന്‍, എം കെ പി മെഡിക്കല്‍ വിംഗ് കോ-ഓര്‍ഡിനേറ്റര്‍ സുധ മണിമേഗലൈ, മറ്റ് എം കെ പി നേതാക്കള്‍, കമ്മ്യൂണിറ്റി നേതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
