ഔട്ട്റീച്ച് ഖത്തര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: ഔട്ട് റീച്ച് ഖത്തറിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് നിഹാദ് അലി, ഔട്ട്‌റീച്ച് ഖത്തര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, മറ്റു കമ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

city exchange

പ്രത്യേക കഴിവുള്ള കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പിന്തുണയ്ക്കുന്നതിനുള്ള കമ്മ്യൂണിറ്റി സംരംഭമായാണ് ഔട്ട്‌റീച്ച് സ്ഥാപിതമായത്. ഔട്ട്‌റീച്ച് ഖത്തര്‍ ജനറല്‍ സെക്രട്ടറി സമീര്‍ മൂസ പരിപാടിയുടെ ഉദ്ദേശ്യം വിശദീകരിച്ചു. ഔട്ട്‌റീച്ച് ഖത്തര്‍ പ്രസിഡന്റ് അവിനാഷ് ഗെയ്ക്വാദ് പ്രസംഗിച്ചു.

‘ഹം സത്-സാത് ഹേ- ഞങ്ങള്‍ ഒരുമിച്ച്’ എന്നതായിരുന്നു പരിപാടിയുടെ മുദ്രാവാക്യം.

ഖത്തറിലെ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി (കോണ്‍സുലര്‍, വിസ, ഒ സി ഐ, പാസ്പോര്‍ട്ട്), അടുത്ത അസൈന്‍മെന്റിനായി ദോഹയില്‍ നിന്ന് പുറപ്പെടുന്ന സരുപ് സിംഗിന് ചടങ്ങില്‍ ഔട്ട്‌റീച്ച് ഖത്തറിന്റെ മെമന്റോ നല്‍കി അനുമോദിച്ചു. മഹേഷ് ഗൗഡ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!