
ദോഹ: ലെബനണ്‍ തീരദേശത്ത് സ്ഥിതിചെയ്യുന്ന പുതിയ എണ്ണവാതക ബ്ലോക്കില്‍ പ്രവേശിക്കുന്നതിനായി ഖത്തര്‍ എനര്‍ജി ലെബനണ്‍ സര്‍ക്കാര്‍, ടോട്ടല്‍ എനര്‍ജീസ്, എനി എന്നിവരുമായി കരാര്‍ ഒപ്പുവച്ചു.

കരാര്‍ വ്യവസ്ഥകള്‍ പ്രകാരം, ബ്ലോക്ക് 8ല്‍ ഖത്തര്‍എനര്‍ജി 30 ശതമാനം ഓഹരി സ്വന്തമാക്കും. ഓപ്പറേറ്ററായ ടോട്ടല്‍ എനര്‍ജീസിനും എനിക്കും 35 ശതമാനം വീതം ഓഹരിയുണ്ടാകും.

ലെബനിന്റെ തെക്കന്‍ തീരത്ത് നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയായി 1,700 മുതല്‍ 2,100 മീറ്റര്‍ വരെ ആഴമുള്ള സമുദ്രഭാഗത്താണ് ബ്ലോക്ക് 8 സ്ഥിതി ചെയ്യുന്നത്.
