ദോഹ ചര്‍ച്ചകളില്‍ അനുകൂല പുരോഗതിയെന്ന് ഖത്തര്‍

Web Desk
0 Min Read

ദോഹ: ദോഹയില്‍ നടന്ന ചര്‍ച്ചകളില്‍ ധാരണാപത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അനുകൂല പുരോഗതി കൈവരിച്ചതായി ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി അറിയിച്ചു.

city exchange

ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥര്‍ അമേരിക്കന്‍, ഇറാനിയന്‍ പ്രതിനിധി സംഘങ്ങളുമായി പ്രത്യേകം നടത്തിയ കൂടിക്കാഴ്ചകളിലാണ് ഈ പുരോഗതി ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.

മുന്‍ ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം എത്രയും വേഗം അടുത്ത യോഗം വിളിച്ചു ചേര്‍ക്കാനും തുടര്‍ചര്‍ച്ചകള്‍ വരും ദിവസങ്ങളിലും തുടരാനും ഇരുപക്ഷവും ധാരണയിലെത്തിയതായി അല്‍ അന്‍സാരി സമൂഹമാധ്യമമായ എക്സിലെ കുറിപ്പില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!