ഇ-റുപി തിങ്കളാഴ്ച പുറത്തിറക്കും

Web Desk
1 Min Read

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ ഇ-റുപി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കും. വൈകിട്ട് നാലരയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ലോഞ്ചിങ് നടത്തുക. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൃത്യമായി ഉപഭോക്താക്കളില്‍ എത്തുന്നുണ്ടെന്ന് ഇ-റുപി ഉറപ്പ് വരുത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഡിജിറ്റല്‍ പേമെന്റിനുള്ള പണരഹിതവും സമ്പര്‍ക്ക രഹിതവുമായ മാര്‍ഗമാണ് ഇ-റുപി. ക്യു ആര്‍ കോഡ്, എസ് എം എസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചറായാണ് ഇ-റുപി പ്രവര്‍ത്തിക്കുക.നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കുടുംബാരോഗ്യ ക്ഷേമ മന്ത്രാലയം, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവ സംയുക്തമാണ് ഈ സംവിധാനം ഒരുക്കുന്നത്. മാതൃ- ശിശു ക്ഷേമ പദ്ധതികള്‍, ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍, ആയുഷ്മാന്‍ ഭാരത്, പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന തുടങ്ങിയ പദ്ധതികള്‍ക്ക് കീഴില്‍ മരുന്നുകളും പോഷകാഹാരങ്ങളും വിതരണം ചെയ്യുന്നതിനും ഇതിന്റെ സേവനം ഉപയോഗിക്കാം. ജീവനക്കാരുടെ ക്ഷേമ പദ്ധതികള്‍ക്കും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായും സ്വകാര്യ മേഖലയ്ക്കും ഡിജിറ്റല്‍ വൗച്ചറുകള്‍ പ്രയോജനപ്പെടുത്താമെന്നും പ്രസ്താവനയില്‍ പറയുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!