ഐ സി സി- ട്രാഖ് ഈദ് ഇശല്‍

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി ഐ സി സിയും തിരുവനന്തപുരം ഡിസ്ട്രിക്ട് റസിഡന്‍സ് അസോസിയേഷന്‍ ഖത്തറും (ട്രാഖ്) സംയുക്തമായി സാംസ്‌ക്കാരിക പരിപാടി സംഘടിപ്പിച്ചു. മാപ്പിളപ്പാട്ട്, ഗസല്‍, ഗാനങ്ങള്‍, നൃത്തങ്ങള്‍, ഖവാലി എന്നിവ ചേര്‍ന്ന ഈദ് ഇശല്‍ നിലാവാണ് സംഘടിപ്പിച്ചത്. ഐ സി സിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഈദുല്‍ അദ്ഹയുമായി ബന്ധപ്പെട്ട് പരിപാടി സംഘടിപ്പിക്കുന്നത്. ഐ സി സി അശോകാ ഹാളിലാണ് പരിപാടി നടത്തിയത്.
ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു. ട്രാഖ് പ്രസിഡന്റ് ജെ റഹ്മത്തുല്ല, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍, ട്രാഖ് വൈസ് പ്രസിഡന്റ് ഡോ. ലാല്‍ കുമാര്‍, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബാഗേലു, ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സജീവ് സത്യശീലന്‍, അനീഷ് ജോര്‍ജ്ജ്, ട്രാഖ് ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. ഐ സി സി, ട്രാഖ് ഫേസ്ബുക്ക് പേജുകളിലൂടെ ഷോ തത്സമയം സംപ്രേഷണം ചെയ്തു.

city exchange
Share This Article
Leave a Comment
error: Content is protected !!