

കൊച്ചി: പ്രകൃതി ദുരന്തത്തിലും പ്രളയത്തിലും വീടും സര്‍വതും നഷ്ടപ്പെട്ട പെരുവന്താനം കൊക്കയാര്‍ മേഖലയിലെ 350ഓളം കുടുംബങ്ങള്‍ക്ക് എറണാകുളം, ആലപ്പുഴ, ഇടുക്കി റവന്യൂ ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318സിയുടെ നേതൃത്വത്തില്‍ 15 ലക്ഷം രൂപയോളം വിലമതിക്കുന്ന വീട്ടുപകരണങ്ങളും പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു.

എല്‍ സി എഫ് ഗ്രാന്‍ഡില്‍ നിന്നും ലഭിച്ച തുകയും ലയണ്‍സും ചേര്‍ന്നുകൊണ്ടാണ് പദ്ധതിക്കാവശ്യമായ പണം കണ്ടെത്തിയത്. പെരുവന്താനം ജനമൈത്രി പോലീസ് ആണ് അര്‍ഹരായവരെ കണ്ടെത്തി സാധനസാമഗ്രികള്‍ കൈമാറുന്നതിന് ലയണ്‍സിനെ സഹായിച്ചത്. പെരുവന്താനം ജനമൈത്രി പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ സി ഐ ജയപ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വി സി ജെയിംസ് പദ്ധതി ഉദ്ഘാടനം ചെയ്തു.

മീറ്റിംഗില്‍ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി സാജു പി വര്‍ഗീസ്, ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറര്‍ സി ജെ ജയിംസ്, ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ജോര്‍ജ് സാജു, റീജിയന്‍ ചെയര്‍പേഴ്‌സണ്‍ ജിജോ എബ്രഹാം, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ്, ഡിസ്ട്രിക്ട് സെക്രട്ടറി വി എസ് ജയേഷ്, ജോസഫ് പുതുമന, സെബി റാഫേല്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍മാരായ ബിനു തോമസ്, ബോബി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹൈറേഞ്ച് ലയണ്‍സ് ക്ലബ്ബുകളായ നെടുങ്കണ്ടം, കട്ടപ്പന, വാഗമണ്‍ ക്ലബ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.

