രാജീവ് ഗാന്ധിയുടെ പേരിന് കാലം ചെല്ലുന്തോറും തിളക്കം കൂടി വരും: കെ സി വേണുഗോപാല്‍

Web Desk
1 Min Read

കോഴിക്കോട്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നവ ഇന്ത്യയെ വാര്‍ത്തെടുത്ത മഹാനായ രാഷ്ട്രപുത്രന്‍ രാജീവ് ഗാന്ധിയുടെ 77 മത് ജന്മവാര്‍ഷികമാണ് ഇന്ന്.

city exchange

പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്‌നയുടെ പേരുള്‍പ്പെടെ മാറ്റി കേന്ദ്രസര്‍ക്കാര്‍ അവഹേളിക്കാന്‍ ശ്രമിക്കുന്ന കാലത്ത്, ജന മനസില്‍ കൊത്തിവെച്ച രാജീവ്ഗാന്ധിയെന്ന പേരിന് കാലം ചെല്ലുന്തോറും തിളക്കം കൂടി വരുന്നതേയുള്ളൂ. കാരണം, അത്രമേല്‍ രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് കെ.സി വേണുഗോപാല്‍ തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.


ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, വളരെച്ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ സമഗ്രമായ മാറ്റത്തിന്റെ വിത്ത് വിതച്ച നേതാവ്, പഞ്ചായത്തീരാജ് അധികാര വികേന്ദ്രീകരണത്തിന് നിയമം കൊണ്ടുവന്ന ദീര്‍ഘദര്‍ശി എന്നിവയെല്ലാം രാജീവ് ഗാന്ധിയുടെ വിശേഷണങ്ങളാണ്.


രാജീവിന്റെ നേതൃത്വത്തില്‍ ഇന്ത്യ കീഴടക്കിയത് അസാമാന്യമായ വികസന നേട്ടങ്ങളാണ്. രാജ്യം ഡിജിറ്റല്‍ യുഗത്തിലേക്ക് പ്രവേശിച്ചത് രാജീവ്ഗാന്ധിയുടെ ഭരണത്തിനു കീഴിലായിരുന്നു.

- Advertisement -
Ad image

മനസില്‍, ചിന്തകളില്‍ യുവത്വം നിറച്ച രാജീവ്ജിക്കുള്ള ചിര സ്മാരകങ്ങളാണ് നാം ഇപ്പോള്‍ ഉപയോഗിക്കുന്ന സാങ്കേതിക സാധ്യതകള്‍. ഏതു ശക്തികള്‍ ശ്രമിച്ചാലാണ് ആ സ്മരണകളെ തകര്‍ക്കാനാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!