
മലപ്പുറം: അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ മലപ്പുറം ഇന്‍കല്‍ വ്യവസായ പാര്‍ക്കില്‍ ഒരുങ്ങുന്ന പ്രിന്റിംഗ് കോംപ്ലക്‌സ് ടെക്‌നോ വേള്‍ഡിന് ശിലയിട്ടു. കേരള മുസ്‌ലിം ജമാഅത്ത് സംരംഭമായ ടെക്‌നോ വേള്‍ഡിന്റെ ശിലാസ്ഥാപന കര്‍മം ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ഹൃസ്വമായ ചടങ്ങില്‍ സയ്യിദ്ദ അലി ബാഖഫി പ്രാര്‍ഥന നിര്‍വഹിച്ചു. ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ ഇ അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി സ്വാഗതവും എന്‍ അലി അബ്ദുല്ല നന്ദിയും പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി സൈതലവി ചെങ്ങര, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, മുസ്തഫ കോഡൂര്‍, ഇബ്രാഹിം ബാഖവി മേല്‍മുറി, ഇന്‍കല്‍ മാനേജര്‍ ബഷീര്‍ എം, ഇന്‍കല്‍ ലാന്റ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഷറഫ് എന്നിവര്‍ പങ്കെടുത്തു.

