ആലുവ കെ എസ് ആര്‍ ടി സിയിലെ ടോയ്‌ലറ്റുകളും ബാത്ത്‌റൂമുകളും ഉദ്ഘാടനം ചെയ്തു

Web Desk
2 Min Read

ആലുവ: നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തി യാത്രക്കാര്‍ക്കായി തുറന്നു കൊടുത്ത ആലുവയിലെ പുതിയ കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റേഷനില്‍ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കെട്ടിടത്തിനു പുറത്തായി സ്ത്രീകള്‍ക്കായി 7ഉം പുരുഷന്മാര്‍ക്കായി 4ഉം ടോയ്‌ലറ്റുകളും 5 യൂറിനലുകളും അതുപോലെ ഷവര്‍ സൗകര്യത്തോടുകൂടിയ 2 ബാത്ത് റൂമുകള്‍ സ്ത്രീകള്‍ക്കും രണ്ട് ബാത്ത്‌റൂമുകള്‍ പുരുഷന്മാര്‍ക്കുമായി പുതുതായി നിര്‍മ്മിച്ചിട്ടുണ്ട്. മൊത്തം 11 ടോയ്‌ലറ്റുകളും 4 ബാത്ത് റൂമുകളും 5 യുറിനുകളുമാണ് പുതിയ കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റേഷനില്‍ ഉള്ളത്. കേരളത്തില്‍ തന്നെ ബാത്ത് റൂം സൗകര്യം ഉള്ള ആദ്യത്തെ ബസ്സ് സ്റ്റേഷനാണ് ആലുവയിലേത്.

city exchange

പുതുതായി പൂര്‍ത്തിയായ ടോയ്‌ലറ്റുകളും ബാത്ത് റൂമുകളും യുറിനുകളും വ്യത്തിയായും ശുചിയായും പരിപാലിച്ച് പേ ആന്റ് യൂസ് സമ്പ്രദായത്തില്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കുന്നതിനായി കെ എസ് ആര്‍ ടി സി സുലഭ് എന്ന സൊസൈറ്റിക്ക് കൈ മാറിയിരുന്നു.

ടോയ്‌ലറ്റുകള്‍, ബാത്ത് റൂമുകള്‍, യുറിനുകള്‍ എന്നിവയുടെ ഉദ്്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. ടോയ്‌ലറ്റുകളും ബാത്ത് റൂമുകളും സുലഭ് ഏജന്‍സിക്ക് കൈമാറിയത് ഇവ ഏറ്റവും വ്യത്തിയായും ശുചിയായും പരിപാലിച്ച് യാത്രക്കാര്‍ക്ക് ഉപയോഗിക്കുന്നതിനു വേണ്ടിയാണെന്നും അതിനാല്‍ തങ്ങളുടെ വീടുകളിലെ ടോയ്‌ലറ്റും ബാത്ത്‌റൂം എങ്ങിനെ ഉപയോഗിക്കുന്നുവോ അതുപോലെ ഈ ടോയ്‌ലറ്റുകളും ബാത്ത് റൂമുകളും ശുചിയായി പരിപാലിക്കുന്നതിനും യാത്രക്കാര്‍ സഹകരിക്കണമെന്ന് എം എല്‍ എ അഭ്യര്‍ഥിച്ചു.

നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ടോയ്‌ലറ്റുകളും ബാത്ത് റൂമുകളും തുറന്നു കൊടുക്കാതിരുന്നതു മൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് അന്‍വര്‍ സാദത്ത് എം എല്‍ എ നടത്തിയ നിരന്തരമായ ശ്രമം കൊണ്ടുമാത്രമാണ് ഇപ്പോഴെങ്കിലും ഇവ യാത്രക്കാരുടെ ഉപയോഗത്തിനായിതുറന്നു കൊടുക്കുവാന്‍ സാധിച്ചത്.

- Advertisement -
Ad image

വെയിറ്റിങ്ങ് ഏരിയയില്‍ യാത്രക്കാര്‍ക്കായുള്ള ഇരിപ്പിടങ്ങള്‍ തയ്യാറായിക്കൊണ്ടിരി ക്കുകയാണെന്നും ഈ മാസം അവസാനത്തോടുകൂടി ഇരിപ്പിടങ്ങള്‍ യാത്രക്കാരുടെ ഉപയോഗത്തിനായി പൂര്‍ണ്ണമായി സജ്ജീകരിക്കുമെന്നും എം എല്‍ എ പറഞ്ഞു.

മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, വൈസ് ചെയര്‍പെഴ്‌സണ്‍ സൈജി ജോളി, സ്റ്റാന്‍ഡിങ്ങ്, കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, കൗണ്‍സിലര്‍മാരായ ജയ്‌സണ്‍ പീറ്റര്‍, ഷമ്മി സെബാസ്റ്റ്യന്‍, എ ടി ഒ സുനില്‍ കുമാര്‍ പി എന്‍, സൂപ്രണ്ട് മീര, ജനറല്‍ കോണ്‍ട്രോളിങ്ങ് ഇന്‍സ്പെക്ടര്‍ രാജീവ് കെ എം, സുലഭ് ഏജന്‍സിയുടെ അസിസ്റ്റന്റ് കണ്‍ട്രോളര്‍ മദന്‍ കുമാര്‍ ജൂഹ എന്നവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!