

രാമന്തളി: 105 വര്‍ഷമായി വടക്കുമ്പാട്ടെ രാമന്തളി ജി എം യു പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ വേണ്ടി നാട്ടുകാരുടെ കൂട്ടായ്മയായ ‘വികസന സമിതി വാങ്ങിയ 40 സെന്റ് സ്ഥലത്തിന്റെ രേഖ കൈമാറല്‍ 18ന് വ്യാഴാഴ്ച സ്‌ക്കൂള്‍ അങ്കണത്തില്‍ നടക്കും.

ഭൂമി രേഖ ചയ്യന്നൂര്‍ എം എല്‍ എ ടി. മധുസൂദനന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഷൈമ കൈമാറും.
ഉച്ചക്ക് രണ്ടു മണിക്കു വികസന സമിതി ചെയര്‍മാന്‍ കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിക്കും.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഗോവിന്ദന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്ണന്‍ ബിന്ദു നീലകണ്ഠന്‍, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ സി സുധീര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി വി ജ്യോതിബാസു, ബി പി സി പയ്യന്നൂര്‍ ബി ആര്‍ സി കെ സി പ്രകാശന്‍, മുന്‍ ഹെഡ് മാസ്റ്റര്‍ എം പ്രഭാകരന്‍ നമ്പ്യാര്‍, പി എം ശുഹൈബ, മോണക്കാട്ട് മൊയ്തു, പി ഹമീദ് മാസ്റ്റര്‍, ഓ കെ ശശി, വി വി ഉണ്ണികൃഷ്ണന്‍, കെ കെ സി അബ്ദുല്ല, പരുത്തി ഭാസ്‌കരന്‍, യു ടി സഫീര്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ഷറഫുന്നിസ്സ, നുസൈബ തുടങ്ങിയവര്‍ ഉള്‍പ്പെടെ വിവിധ മത- സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ- സന്നദ്ധ സേവന രംഗത്തെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.
കണ്‍വീനര്‍ കെ ശശീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും ജലീല്‍ രാമന്തളി നന്ദിയും പറയും.

