

കൊച്ചി: ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള അറബിക്ക് മുന്‍ഷീസ് അസോസിയേഷന് ആവശ്യപ്പെട്ടു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ മേഖലയിലെ വര്‍ഗ്ഗീയവല്‍ക്കരണം അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കുന്ന നയങ്ങളില്‍ നിന്ന് പിന്മാറണമെന്നും ദേശീയ വിദ്യാഭ്യാസ നയം പുന:പരിശോധിക്കുകയും തൊഴിലാളി വിരുദ്ധ സമീപനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും പണിമുടക്കില്‍ ആവശ്യപ്പെട്ട കേരള അറബിക്ക് മുന്‍ഷീസ് അസോസിയേഷന് പ്രസിഡന്റ് എ എ ജാഫറും ജനറല്‍ സെക്രട്ടി എം തമീമുദ്ധീനും കേരളത്തിലെ മുഴുവന്‍ അറബി അധ്യാപകരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
