വര്‍ധിപ്പിച്ച പ്രവാസി പെന്‍ഷന്‍ ഏപ്രില്‍ ഒന്ന് മുതല്‍

Web Desk
2 Min Read

ദോഹ: കഴിഞ്ഞ ബജറ്റില്‍ വര്‍ധനവ് പ്രഖ്യാപിച്ച പ്രവാസി പെന്‍ഷന്‍ തുക ഏപ്രില്‍ ഒന്നുമുതല്‍ നല്കിത്തുടങ്ങും.

city exchange

വിശദ വിവരങ്ങള്‍:
കാറ്റഗറി 1 A (വിദേശത്തുള്ള പ്രവാസികള്‍)
1 വിദേശത്ത് വെച്ച് അംഗങ്ങള്‍ ആവുകയും പെന്‍ഷന്‍ ആവുന്നത് വരെ ഇതേ കാറ്റഗറിയില്‍ തുടര്‍ന്നവര്‍ക്ക് 3500 രൂപയായിരിക്കും മിനിമം പെന്‍ഷന്‍.

2 പരമാവധി പെന്‍ഷന്‍ 7,000 രൂപ.
പദ്ധതിയില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ അംശാദായം അടക്കേണ്ടി വരുന്നവര്‍ക്ക് അതായത് അമ്പത്തി അഞ്ച് വയസ്സിന് താഴെ പ്രായമുള്ളപ്പോള്‍ പദ്ധതിയില്‍ അംഗങ്ങള്‍ ആയവര്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം വരുന്ന ഓരോ വര്‍ഷത്തേക്കും 3 ശതമാനം (105 രൂപ) വെച്ച് പരമാവധി 7,000 രൂപവരെ പെന്‍ഷന്‍ ലഭിക്കും.

- Advertisement -
Ad image

3 1B, 2A കാറ്റഗറിയില്‍ വരുന്നവര്‍.
വിദേശ പ്രവാസം അവസാനിപ്പിച്ചതിന് ശേഷം ഇന്ത്യയില്‍ വെച്ച് അംഗമാവുന്നവരാണ് 1B കാറ്റഗറിയില്‍ വരുന്നത്. കേരളത്തിന് പുറത്ത്, എന്നാല്‍ ഇന്ത്യക്കകത്തെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികള്‍ അംഗമാവുന്നത് 2A കാറ്റഗറി പ്രകാരമാണ്. ഈ കാറ്റഗറിയില്‍ വരുന്നവര്‍ക്ക് മിനിമം പെന്‍ഷന്‍ 3000വും കൂടിയ പെന്‍ഷന്‍ 6000വും ലഭിക്കും. (വര്‍ധനവ് മേല്‍ വിവരിച്ച നിര്‍ക്കില്‍)

4 കുടുംബ പെന്‍ഷന്‍.
അംഗത്തിന്റെ കാലശേഷം തന്റെ നോമിനിക്ക് നിലവില്‍ വാങ്ങുന്ന പെന്‍ഷന്റെ പകുതി തുക കുടുംബ പെന്‍ഷന്‍ ലഭിക്കും.

5 സാമൂഹ്യ പെന്‍ഷനും ലഭ്യമാവും.
പ്രവാസി ക്ഷേമനിധി പോലുള്ള ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവരില്‍ അര്‍ഹതയുള്ളവര്‍ക്ക് വാര്‍ധക്യകാല പെന്‍ഷനുകളും ലഭ്യമാവും.

6 അംശാദായ അടവില്‍ വര്‍ധന.
a) വിദേശത്ത് വെച്ച് അംഗങ്ങളാവുന്ന 1A കാറ്റഗറിയില്‍ പെട്ടവര്‍ നിലവിലെ 300 രൂപ അംശാദായത്തിന് പകരം 350 രൂപയായിരിക്കും ഇനി മുതല്‍ അംശാദായമായി പ്രതിമാസം അടക്കേണ്ടത്.
b) മറ്റ് കാറ്റഗറിയില്‍പ്പെട്ടവര്‍ പ്രതിമാസം 200 രൂപയാണ് അംശാദായമായി അടക്കേണ്ടത്.
ക്ഷേമനിധിയില്‍ ധാരാളം പേര്‍ അംഗങ്ങളാവുന്നു.
നിലവില്‍ പ്രവാസി ക്ഷേമ നിധിയില്‍ ഏഴ് ലക്ഷത്തില്‍ പരം അംഗങ്ങള്‍ ഉണ്ട്. നിരവധി പേരാണ് ഈ പദ്ധതിയില്‍ അംഗങ്ങളാവുന്നത്.

പ്രത്യേകം ഓര്‍ക്കുക.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യത്യസ്ത കാറ്റഗറികളുടെ മിനിമം പെന്‍ഷനുകള്‍ 500 രൂപയും 1,000 രൂപയും ആയിരുന്നു.
ആ പെന്‍ഷന്‍ തുകയിലുണ്ടായത് നല്ല മാറ്റമാണ്. ഭാവിയില്‍ ഈ തുക ഇനിയും വര്‍ധിക്കും.
പദ്ധതിയില്‍ അംഗമാവാനും അംശാദായം അടക്കാനും ആനുകൂല്യങ്ങള്‍ക്കും മറ്റു വിവരങ്ങള്‍ക്കും www.pravasikerala.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Share This Article
Leave a Comment
error: Content is protected !!