ഹജ്ജ് എംബാര്‍ക്കേഷന്‍: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Web Desk
2 Min Read

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം എംബാര്‍ക്കേഷന്‍ പോയിന്റായി അനുവദിച്ചു കിട്ടുന്നതിനു അടിയന്തിരമായ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അറിയിച്ചു.

city exchange

ഈ വിഷയത്തില്‍ കന്ദ്ര സര്‍ക്കാറുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും തീര്‍ഥാടകര്‍ക്കു അനുകൂലമായ നടപടികള്‍ കേന്ദ്രത്തില്‍ നിന്നും ഉണ്ടാവുമെന്നു തന്നെയാണ് ആഗ്രഹിക്കുന്നതന്നും മുഖ്യമന്ത്രിയും ഹജ്ജ്്കാര്യ വകുപ്പ് മന്ത്രി വി അബ്്ദുറഹ്മാനും അറിയിച്ചു.

കോവിഡ് പശ്ചാതലത്തില്‍ രാജ്യത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളുടെ എണ്ണം ചുരുക്കിയിരുന്നെങ്കിലും മാറിയ സാഹചര്യത്തിലും സൗകര്യപ്രദവും കൂടുതല്‍ തീര്‍ഥാടകര്‍ (80 ശതമാനം) ആശ്രയിക്കുന്നതുമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം എംബാര്‍ക്കേഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇത് സംസ്ഥാനത്തെ അനേകം വരുന്ന തീര്‍ഥാടകര്‍ക്കു വലിയ രീതിയിലുള്ള പ്രയാസങ്ങള്‍ സൃഷ്്ടിക്കുമെന്നും ഹജ്ജ് യാത്ര ക്രമീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു വലിയ സാമ്പത്തിക ബാധ്യതകള്‍ വരുത്തുമെന്നും കൂടിക്കാഴ്ചയില്‍ അറിയിച്ചു.

- Advertisement -
Ad image

രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നിന്നാണ് അപേക്ഷകരുടെ എണ്ണം ഏറ്റവും കൂടുതലാണ്. ഇതില്‍ വലിയൊരു ശതമാനം പേരും കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. എഴുപത് വയസ് കഴിഞ്ഞ പ്രായമായ അനേകം അപേക്ഷകരും ഇതിലുണ്ട്.

ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്കുള്ള വിമാന ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ എംബോര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോട് പുന:സ്ഥാപിക്കാന്‍ സമയവും സൗകര്യവുമുണ്ട്. തീര്‍Lാടകരുടെ ഈ ആവശ്യത്തിനു വേണ്ടി സര്‍ക്കാറും എം പിമാരും എം എല്‍ എമാരും വിവിധ സംഘടനകളും അങ്ങേയറ്റം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ന്യായമായ ഈ ആവശ്യം അറിഞ്ഞു കൊണ്ട് കേന്ദ്ര വ്യോമയാന വകുപ്പില്‍ നിന്നും ഹജ്ജ് കാര്യ വകുപ്പില്‍ നിന്നും അനുകൂല നടപടികള്‍ ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷ.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദു റഹ്്മാന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിന്റെയും എംബാര്‍ക്കേഷന്‍ ആക്ഷന്‍ ഫോറത്തിന്റെയും അംഗങ്ങളായ എച്ച് മുസമ്മില്‍ ഹാജി, അബ്ദുറഹ്മാന്‍ ഇണ്ണി, ഇംബിച്ച് കോയ (ബിച്ചു), സിദ്ധീഖ് പുല്ലാറ എന്നീ ഭാരവാഹികള്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!