നിമിഷ പ്രിയയുടെ വധശിക്ഷ ജൂലായ് 16ന്

Web Desk
1 Min Read

സന്‍ആ: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ജൂലായ് 16ന് നടപ്പാക്കും. വധശിക്ഷ നടപ്പാക്കുന്നതിന് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം.

city exchange

2017 ജൂലൈയില്‍ പാലക്കാട് സ്വദേശിയായ നിമിഷപ്രിയയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് യമന്‍ പൗരനായ അബ്ദുമഹ്ദിയെ കെലപ്പെടുത്തിയതെന്നാണ് കേസ്. നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ സേവ് നിമിഷ പ്രിയ ഫോറം നടത്തിയിരുന്നു. ദിയാ ധനം നല്‍കിയാല്‍ വധശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

ദിയാ ധനമായി യമന്‍ പൗരന്റെ കുടുംബത്തിന് 10 ലക്ഷം ഡോളര്‍ നല്‍കാമെന്ന് അറിയിച്ചതായാണ് വിവരം. വധശിക്ഷ ഒഴിവാക്കാനായുള്ള ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു.

നിമിഷ പ്രിയയെ കാണാനും ജയില്‍ മോചന പ്രവര്‍ത്തനങ്ങള്‍ക്കുമായി നിമിഷ പ്രിയയുടെ അമ്മ യമനില്‍ പോയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!