

ദുബൈ: എമിറേറ്റ്‌സ് കേരളത്തിലേക്കുള്ള പ്രതിവാര വിമാനങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഏപ്രില്‍ ഒന്നു മുതലാണ് എമിറേറ്റ്സ് ഇന്ത്യയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രീ-പാന്‍ഡെമിക് ഫ്ളൈറ്റ് ഫ്രീക്വസികള്‍ വീണ്ടും അവതരിപ്പിക്കുന്നത്. രാജ്യത്തെ ഒമ്പത് നഗരങ്ങളിലേക്ക് എയര്‍ലൈന്‍ പ്രതിവാര 170 ഫ്ളൈറ്റുകള്‍ നടത്തും.

2022 മാര്‍ച്ച് അവസാനം മുതല്‍ സ്ഥാപിതമായ ഉഭയകക്ഷി കരാറുകള്‍ക്ക് അനുസൃതമായി രാജ്യത്തേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. കൂടാതെ എയര്‍ലൈന്‍ അതിന്റെ ഫ്ളെക്സിബിള്‍ ബുക്കിംഗ് പോളിസികള്‍ 2022 മെയ് 31 വരെ നീട്ടിയിട്ടുണ്ട്.

എമിറേറ്റ്സ് ഇനിപ്പറയുന്ന വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കും:
തിരുവനന്തപുരം- ആഴ്ചയില്‍ 7 വിമാനങ്ങള്‍
കൊച്ചി- ആഴ്ചയില്‍ 14 വിമാനങ്ങള്‍
മുംബൈ- 35 പ്രതിവാര ഫ്ളൈറ്റുകള്‍
ന്യൂഡല്‍ഹി- പ്രതിവാര 28 വിമാനങ്ങള്‍
ബെംഗളൂരു- പ്രതിവാര 24 വിമാനങ്ങള്‍
ചെന്നൈ- പ്രതിവാര 21 വിമാനങ്ങള്‍
ഹൈദരാബാദ്- 21 പ്രതിവാര ഫ്ളൈറ്റുകള്‍
കൊല്‍ക്കത്ത- 11 പ്രതിവാര ഫ്ളൈറ്റുകള്‍
അഹമ്മദാബാദ്- 9 പ്രതിവാര ഫ്ളൈറ്റുകള്‍
