

മുംബൈ: ആര്യന്‍ ഖാനുമായി ബന്ധപ്പെട്ട് ആഡംബരക്കപ്പല്‍ ലഹരി പാര്‍ട്ടിയിലെ റെയ്ഡിലെ ഒരു സാക്ഷി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പൊലീസ് സഹായം ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ മുംബൈ പൊലീസ് മേധാവിക്ക് കത്തയച്ചു. നിയമ നടപടികളില്‍ നിന്നും തന്നെ രക്ഷപ്പെടുത്തണമെ്ന്നാണ് മുംബൈ പൊലീസ് കമ്മീഷണര്‍ ഹേമന്ത് നഗ്രാലെയ്ക്ക് അയച്ച കത്തില്‍ വാങ്കഡെ അഭ്യര്‍ഥിച്ചിരിക്കുന്നത്.

ഒക്ടോബര്‍ രണ്ടിന് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ചിലര്‍ തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നിയമ നടപടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. പൊതുപ്രവര്‍ത്തകരിലെ ചില ഉന്നതരും തനിക്കെതിരെ പിരിച്ചുവിടലും ജയിലും പറഞ്ഞ് മാധ്യമങ്ങളില്‍ പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ വക്താവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെ പരോക്ഷമായി പരാമര്‍ശിച്ച് വാങ്കഡെ കത്തില്‍ സൂചിപ്പിക്കുന്നു. തനിക്കെതിരെ വേഗത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പൊലീസ് മേധാവിയോട് ആവശ്യപ്പെടുന്നുണ്ട്.

തന്റെ ജീവനു ഭീഷണിയുണ്ടെന്ന് ആരോപിച്ച് നേരത്തെയും വാങ്കഡെ മുംബൈ പൊലീസിലും മഹാരാഷ്ട്ര പൊലീസിലും പരാതി നല്കിയിരുന്നു.
ആഡംബരക്കപ്പല്‍ ലഹരിക്കേസിലെ സാക്ഷി നടത്തിയ വെളിപ്പെടുത്തലുകള്‍ എന്‍ സി ബി സൗത്ത് വെസ്റ്റ് റീജിയന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുത്ത അശോക് ജയിന്‍ ഇതിനകം ആവശ്യമായ നടപടികള്‍ക്കായി എന്‍ സി ബി ആസ്ഥാനത്തേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. എന്‍ സി ബി സാക്ഷി പ്രഭാകര്‍ സെയ്‌ലിന്റെ സാക്ഷിമൊഴികള്‍ വലിയ രാഷ്ട്രീയ യുദ്ധത്തിനാണ് വഴി തുറന്നിരിക്കുന്നത്. മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേന, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡി കേന്ദ്ര ഏജന്‍സിയേയും വാങ്കഡെയേയും രൂക്ഷമായി വിമര്‍ശിച്ചാണ് രംഗത്തെത്തിയത്.
പുതിയ സംഭവ വികാസങ്ങളില്‍ മുംബൈ പൊലീസ് സ്വമേധയാ അന്വേഷണം നടത്തണമെന്നും എന്‍ സി ബിയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും സുപ്രിം കോടതി ഇക്കാര്യങ്ങളില്‍ ഇടപെടണമെന്നും മഹാവികാസ് അഘാഡി സഖ്യകക്ഷികള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ആര്യന്‍ ഖാന്‍ കേസിലെ സാക്ഷി കെ പി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ ഡീല്‍ ചര്‍ച്ച നടന്നെന്നും എട്ടുകോടി എന്‍ സി ബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക് നല്കാനും ധാരണയായെന്നാണ് പ്രഭാകര്‍ സെയ്ല്‍ ആരോപിക്കുന്നത്. കെ പി ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകര്‍ സെയ്ല്‍.
നിങ്ങള്‍ 25 കോടിയുടെ ബോംബിട്ടു. നമുക്കിത് 18 കോടിയില്‍ ഒതുക്കിത്തീര്‍ക്കാം. എട്ടു കോടി സമീര്‍ വാങ്കഡെയ്ക്ക് നല്കാം എന്നാണ് ഒക്ടോബര്‍ മൂന്നിന് സാം ഡിസൂസ എന്നയാളുമായി ഗോസാവി സംസാരിച്ചതെന്നാണ് പ്രഭാകര്‍ സെയ്ല്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ ആരാണ് സാം ഡിസൂസയെന്ന് വ്യക്തമായിട്ടില്ല.

ആര്യന്‍ഖാനെ എന്‍ സി ബി ഓഫിസില്‍ എത്തിച്ചപ്പോള്‍ കെ പി ഗോസാവിയെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച സമീര്‍ വാങ്കഡെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ കേസില്‍ ആരെങ്കിലും ജയിലില്‍ അടക്കപ്പെടുമായിരുന്നോ എന്നാണ് ചോദിക്കുന്നത്. എന്‍ സി ബിയുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
തന്നെക്കൊണ്ട് എന്‍ സി ബി ഉദ്യോഗസ്ഥര്‍ 10 വെള്ള പേപ്പറുകളില്‍ ഒപ്പുവെപ്പിച്ചതായും പ്രഭാകര്‍ സെയിലിന്റെ ആരോപണത്തിലുണ്ട്. ഇതും എന്‍ സി ബി ഉദ്യോഗസ്ഥര്‍ നിഷേധിക്കുകയാണ്. ഒക്ടോബര്‍ രണ്ടിനുമുമ്പ് പ്രഭാകര്‍ സെയ്‌ലിനെ കുറിച്ച് തങ്ങള്‍ കേട്ടിട്ടില്ലെന്നും അയാള്‍ ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നുമാണ് എന്‍ സി ബി ഉദ്യോഗസ്ഥര്‍ പറയുന്നത്.

