മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് സുപ്രിം കോടതിയില്‍

Web Desk
1 Min Read

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയില്‍. അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് കേരള സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്നും ചൂണ്ടിക്കാട്ടി രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളാണ് സുപ്രിം കോടതിയിലുള്ളത്. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. എറണാകുളം സ്വദേശികളായ ഡോ. ജോ ജോസഫ്, ഷീല കൃഷ്ണന്‍ക്കുട്ടി, ജെസി മോള്‍ ജോസ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

city exchange

അതേസമയം, അണക്കെട്ടില്‍ സുപ്രിം കോടതി നിജപ്പെടുത്തിയ ജലനിരപ്പ് 142 അടി ആണ്. ഇപ്പോള്‍ ജലനിരപ്പ് 137 അടി കടന്നിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയെന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയരുന്നത് കേരളത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തകര്‍ച്ചയുണ്ടായാല്‍ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളെ ബാധിക്കും. അതേസമയം, അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ ഡാമിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.

- Advertisement -
Ad image

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നതിന് പിന്നാലെയാണ് ഡാം ഡീകമ്മിഷന്‍ ചെയ്യണമെന്നും പുതുക്കിപ്പണിയണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യങ്ങള്‍ സജീവമായത്. പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഈ ആവശ്യവുമായി ഫേസ്ബുഗക്ക് അക്കൗണ്ടുകളില്‍പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട് . കൂടാതെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സോഷ്യല്‍ മീഡിയ ഔദ്യോഗിക പേജില്‍ പ്രതിഷേധങ്ങളും അഭിപ്രായങ്ങളുമായി മലയാളികളും രംഗത്തെത്തുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!