ഇന്ത്യന്‍ മാമ്പഴക്കാലം ആസ്വദിച്ച് സൂഖ് വാഖിഫ്

Web Desk
1 Min Read

ദോഹ: ഖത്തറിലെ മാമ്പഴ പ്രേമികളെയും സാംസ്‌കാരിക ആസ്വാദകരെയും ആകര്‍ഷിക്കുന്ന ഇന്ത്യന്‍ മാംഗോ ഫെസ്റ്റിവല്‍ (ഇന്ത്യന്‍ ഹമ്പ) സൂഖ് വാഖിഫിനെ സുഗന്ധവും മധുരവുമാക്കുന്നു.

city exchange

ഇന്ത്യന്‍ മാമ്പഴങ്ങളുടെയും വിവിധ മാമ്പഴ ഉല്‍പന്നങ്ങളുടെയും സമ്പന്നമായ വൈവിധ്യവും വിശിഷ്ടമായ രുചികളും ആഘോഷിക്കുന്ന ഫെസ്റ്റിവല്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, പി ഇ ഒ മാനേജിംഗ് ഡയറക്ടര്‍ നാസര്‍ റാഷിദ് അല്‍ നഈമി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

മോഫ പ്രോട്ടോകോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഇബ്രാഹിം ഫഖ്റൂ, അള്‍ജീരിയ, സ്വീഡന്‍, സിംഗപ്പൂര്‍, കിര്‍ഗിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഗിനിയ, ഇന്തോനേഷ്യ, ഉസ്ബെക്കിസ്ഥാന്‍, ദക്ഷിണ സുഡാന്‍, നൈജര്‍, പെറു എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

പ്രശസ്തമായ അല്‍ഫോന്‍സോ, കേസര്‍, ബംഗനപള്ളി, തോതാപുരി, നീലം, മല്ലിക, മല്‍ഗോവ, ലംഗഡ തുടങ്ങി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന മാമ്പഴങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.

- Advertisement -
Ad image

സൂഖ് വാഖിഫിലെ സന്ദര്‍ശകര്‍ക്ക് ഈ മാമ്പഴങ്ങളുടെ തനതായ രുചിയിലും സൗരഭ്യത്തിലും മുഴുകാന്‍ കഴിയും. ഓരോന്നിനും ഇന്ത്യയുടെ ഹോര്‍ട്ടികള്‍ച്ചറല്‍ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുന്ന വ്യത്യസ്തമായ രുചികളാണ് വാഗ്ദാനം ചെയ്യുന്നത്.

മാമ്പഴ രുചികള്‍ക്ക് പുറമേ, പരമ്പരാഗത മാമ്പഴ വിഭവങ്ങള്‍, ജാം, ജ്യൂസ് ഐസ്‌ക്രീമുകള്‍ തുടങ്ങിയവയും ലഭ്യമാണ്.

പ്രദര്‍ശനം ജൂണ്‍ 8 വരെ വൈകിട്ട് നാലു മുതല്‍ ഒന്‍പത് വരെയാണ് നടക്കുക.

Share This Article
Leave a Comment
error: Content is protected !!